കോഴിക്കോട്: വാഴയൂർ കക്കോവിൽ ഇരുവിഭാഗം സുന്നികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് കക്കോവ് ജുമുഅത്ത് പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥന മുടങ്ങി. സംഘർഷത്തിൽ ഇരുവിഭാഗത്തിലും പെട്ട നിരവധി പേർക്ക് പരിക്കേറ്റു.
ഒരു വർഷത്തോളമായി പള്ളി ഭരണവും ഇമാമിന്റെ നിയമനവുമായി ബന്ധപ്പെട്ട് സുന്നി വിഭാഗങ്ങൾക്കിടയിൽ തർക്കവും സംഘർഷവും നിലനിൽക്കുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ പ്രശ്ന പരിഹാരത്തിന് വാഴക്കാട് എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ മാധ്യസ്ഥ ശ്രമം പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് ജുമുഅ നമസക്കാരത്തിന് തൊട്ടു മുമ്പ് സംഘർഷമുണ്ടായത്.
സംഘർഷം നിയന്ത്രണം വിട്ടതോടെ പൊലീസ് എത്തി ഇരു വിഭാഗത്തേയും പുറത്താക്കി പള്ളി അടച്ച് പൂട്ടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.