വാഹനങ്ങള്‍ പിന്‍വലിക്കണമെന്ന ട്രൈബ്യൂണല്‍ ഉത്തരവ് പുന:പരിശോധിക്കണമെന്ന് ഉടമകള്‍

കൊച്ചി: പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പറേഷന്‍ പരിധിയില്‍ അനുവദിക്കില്ളെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പുന$പരിശോധിക്കണമെന്ന് വാഹന ഉടമ സംഘടനകളുടെ സംയുക്ത സമിതി ആവശ്യപ്പെട്ടു. ഇതിന് സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ഉത്തരവിനെതിരെ സംഘടന നിയമപരമായി മുന്നോട്ടുപോകുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഒരു മാസത്തിനുള്ളില്‍ ഉത്തരവ് നടപ്പാക്കണമെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദേശം. ഇതിനെതിരെ സാധ്യമായ നടപടികളെല്ലാം സര്‍ക്കാറും സ്വീകരിക്കണം. ശാസ്ത്രീയ പഠനവും അഭിപ്രായസമന്വയവും കൂടാതെ പുറപ്പെടുവിച്ച ഉത്തരവ് തികച്ചും അപ്രായോഗികമാണ്. ഡല്‍ഹിയില്‍ ഈ ഉത്തരവ് നടപ്പാക്കിയപ്പോള്‍ ഇന്ധനം സി.എന്‍.ജിയിലേക്ക് മാറ്റുന്നതിന് സാവകാശം നല്‍കുകയും കാലാവധി പലതവണ നീട്ടിനല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, ഇവിടെ സി.എന്‍.ജി ലഭ്യമാണോയെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ഒപ്പം ഡീസല്‍ വാഹനങ്ങള്‍ക്ക് നിരോധം ഏര്‍പ്പെടുത്തുകയുമാണ് ചെയ്തത്. കേരളത്തിലെ സാഹചര്യം മനസ്സിലാക്കാതെയാണ് ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സമിതിയുടെ സംസ്ഥാനതല യോഗം വിലയിരുത്തിയതായി നേതാക്കള്‍ പറഞ്ഞു.

ഒരു മാസത്തിനകം ഓട്ടോ മുതല്‍ വലിയ ട്രക്ക് വരെ ലക്ഷക്കണക്കിന് വാഹനങ്ങള്‍ നിരത്തില്‍നിന്ന് പിന്‍വലിക്കേണ്ടിവരുമ്പോള്‍ യാത്രയെയും ചരക്കുനീക്കത്തെയും ബാധിക്കും. ഇതില്‍ 75,000ത്തിലധികം വലിയ ട്രക്കുകളും ഉള്‍പ്പെടും. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള 10 വര്‍ഷം കഴിഞ്ഞ ലോറികള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നതും തടയപ്പെടും. 8000 സ്വകാര്യബസുകളും 2600 കെ.എസ്.ആര്‍.ടി.സി ബസുകളും കട്ടപ്പുറത്താകും. രണ്ടു ലക്ഷത്തിലധികം ലോറികളെ ബാധിക്കുക വഴി വാഹന ഉടമകളെ കൂടാതെ 15 ലക്ഷത്തോളം ജീവനക്കാരും അവരുടെ കുടുംബങ്ങളും ദുരിതത്തിലാകുമെന്നും സമിതി ചൂണ്ടിക്കാട്ടി.  ഒരു ബസ് നിരത്തിലിറക്കുന്നതിന് 27 ലക്ഷം രൂപയോളം ചെലവുവരും. ടൂറിസ്റ്റ് ബസാണെങ്കില്‍ 60 ലക്ഷം രൂപയാകും. 10 വര്‍ഷത്തിനുള്ളില്‍ ഈ തുക തിരികെപ്പിടിക്കാന്‍ കഴിയില്ല. വിലക്കയറ്റം രൂക്ഷമാകാനും ഹരിത ട്രൈബ്യൂണല്‍ വിധി കാരണമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.