ഹൈകോടതിയിൽ മാധ്യമങ്ങൾക്ക്​ വിലക്കില്ലെന്ന്​ ചീഫ്​ ജസ്​റ്റിസ്​

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈകോടതിയിലത്തെുന്നതിന് തടസ്സമില്ളെന്നും ഇതുസംബന്ധിച്ച പരസ്യപ്രസ്താവന നടത്തുമെന്നും ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന മല്ലികാര്‍ജുന ഗൗഡ മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പുനല്‍കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് ഹൈകോടതിയില്‍ വിലക്ക് തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയിലെ ഒൗദ്യോഗിക വസതിയിലത്തെി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് ചീഫ് ജസ്റ്റിസ് ഈ ഉറപ്പുനല്‍കിയത്.

മാധ്യമപ്രവര്‍ത്തകര്‍ വരുന്നതില്‍ തടസ്സമില്ളെന്ന് വ്യക്തമാക്കി പരസ്യപ്രസ്താവനയിറക്കാന്‍ ഹൈകോടതി രജിസ്ട്രാര്‍ ജനറലിനോട് നിര്‍ദേശിക്കുമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ ഇനി പ്രശ്നങ്ങള്‍ ഉണ്ടാകില്ളെന്ന ഉറച്ച പ്രതീക്ഷയുണ്ടെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിട്ടുണ്ട്. 15 മിനിറ്റോളം നീണ്ട കൂടിക്കാഴ്ചക്കുശേഷം എറണാകുളം ഗെസ്റ്റ് ഹൗസിലത്തെിയാണ് മുഖ്യമന്ത്രി ചര്‍ച്ചയിലെ ഉള്ളടക്കം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് നേരത്തേ എഡിറ്റര്‍മാരുമായും പത്രപ്രവര്‍ത്തക യൂനിയന്‍ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ചീഫ് ജസ്റ്റിസിനെ താന്‍ നേരിട്ട് കാണാമെന്ന് അവരെ അറിയിക്കുകയും ചെയ്തു. എന്നാല്‍, പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചതിനെ തുടര്‍ന്ന് കൂടിക്കാഴ്ച തല്‍ക്കാലം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഈ വിഷയത്തില്‍ കോടതിയില്‍ സാധാരണനില പുന$സ്ഥാപിച്ചതായി കാണാതിരുന്നതിനത്തെുടര്‍ന്നാണ് ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയത്.
 

മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ രജിസ്ട്രാര്‍ക്ക് നല്‍കിയ പരാതിക്ക് മറുപടി ലഭിച്ചിട്ടില്ളെന്ന കാര്യം അദ്ദേഹത്തിന്‍െറ ശ്രദ്ധയില്‍പെടുത്തി. പരാതിക്ക് ഉടന്‍ മറുപടി നല്‍കാന്‍ നടപടി സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. തുടര്‍ന്നാണ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കില്ളെന്നും പരസ്യപ്രഖ്യാപനം നടത്താന്‍ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചത്. അതേസമയം, മീഡിയ റൂം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.