തിരോധാനക്കേസ്: ബിഹാര്‍ സ്വദേശിനി മൂന്ന് ദിവസം എന്‍.ഐ.എ കസ്റ്റഡിയില്‍

കൊച്ചി: കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കവെ പിടിയിലായ ബിഹാര്‍ സ്വദേശിനിയെ മൂന്ന് ദിവസത്തേക്ക് എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. കാസര്‍കോട് 17 ഓളം പേരെ കാണാതായതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാം പ്രതിയായ യാസ്മിന്‍ മുഹമ്മദിനെയാണ് (29) എറണാകുളം പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എസ്.സന്തോഷ്കുമാര്‍ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടത്.

കാസര്‍കോട്, പാലക്കാട് എന്നിവിടങ്ങളില്‍നിന്നായി 21 ഓളം പേരെ കാണാതായതുമായി ബന്ധപ്പെട്ട് രണ്ടാഴ്ച മുമ്പാണ് എന്‍.ഐ.എ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. എന്‍.ഐ.എ കോടതി പുറപ്പെടുവിച്ച പ്രൊഡക്ഷന്‍ വാറന്‍റിന്‍െറ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷാ സന്നാഹത്തിലാണ് പ്രതിയെ കണ്ണൂരില്‍നിന്ന് കൊച്ചിയിലത്തെിച്ചത്. നാല് വയസ്സുള്ള മകനും യാസ്മിനൊപ്പമുണ്ടായിരുന്നു.

കാണാതായവരെക്കുറിച്ചുള്ള വിവരങ്ങളും ഐ.എസ് ബന്ധവും കണ്ടത്തൊന്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന എന്‍.ഐ.എയുടെ അപേക്ഷ പരിഗണിച്ചാണ് കസ്റ്റഡി അനുവദിച്ചത്. യാസ്മിനെ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് മുമ്പ് തിരിച്ച് കോടതിയില്‍ ഹാജരാക്കണം.

രണ്ട് മണിക്ക് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയശേഷം യാസ്മിനെയും മകനെയും  എന്‍.ഐ.എയുടെ ഓഫിസിലേക്ക് കൊണ്ടുപോയി. ഒരു മാസം മുമ്പാണ് യാസ്മിനെ കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കവെ ഡല്‍ഹി വിമാനത്താവളത്തില്‍വെച്ച് അറസ്റ്റ് ചെയ്തത്. കാസര്‍കോട് സ്വദേശിയായ അബ്ദുല്‍ റാഷിദാണ് കേസിലെ ഒന്നാം പ്രതി. അതിനിടെ, റാഷിദ് അബ്ദുല്ല അടക്കം കാണാതായവരെക്കുറിച്ചുള്ള അന്വേഷണത്തിന് അഫ്ഗാനിസ്ഥാന്‍െറയും ഇറാന്‍െറയും സഹായം തേടാന്‍ എന്‍.ഐ.എ തീരുമാനിച്ചിട്ടുണ്ട്.

കാണാതായവര്‍  ഈ രണ്ട് രാജ്യങ്ങളിലേക്കാണ് പോയതെന്ന് സ്ഥിരീകരിച്ചതിനത്തെുടര്‍ന്നാണ് ഇവിടങ്ങളില്‍ അന്വേഷണം നടത്താന്‍ നീക്കം തുടങ്ങിയത്. അവിടെയുള്ള അന്വേഷണ ഏജന്‍സികളില്‍നിന്ന് കാണാതായവരെ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്‍.ഐ.എയുടെ ലക്ഷ്യം. കാണാതായവര്‍ അയച്ച മെസേജുകളെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് സാമൂഹിക മാധ്യമങ്ങളായ വാട്സ്ആപ്, ഫേസ്ബുക് തുടങ്ങിയവയെ സമീപിക്കും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.