???????????????? ????? ??????? ?????????? ?????????? ?????????

തെരുവുനായ്ക്കള്‍ ഫാമിലെ 1200 കോഴികളെ കൊന്നു

മാള: കുഴൂര്‍ തുമ്പരശ്ശേരിയില്‍ തെരുവുനായ്ക്കള്‍ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കി. കുഴൂര്‍ തുമ്പശ്ശേരി പുതുക്കാടന്‍ മുകുന്ദന്‍െറ കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലാണ് നായ്ക്കൂട്ടം ആക്രമണം നടത്തിയത്.

1,200 കോഴികളെ കൊന്നതായി കണ്ടത്തെി. 15 ദിവസം പ്രായമായവയാണ് ആക്രമണത്തിന് ഇരയായത്. ബുധനാഴ്ച രാവിലെ ഏഴിനാണ് സംഭവം. കൂട്ടമായത്തെിയ തെരുവുനായ്ക്കള്‍ ഫാമിന്‍െറ വല തകര്‍ത്ത് അകത്തുകയറി. നായ്ക്കളുടെ മുരളലും കോഴികളുടെ കരച്ചിലും കേട്ട്  മുകുന്ദന്‍ ഓടിയത്തെി തുരത്താന്‍ ശ്രമം നടത്തി.  

നായ്ക്കള്‍ ചീറിയടുത്തതോടെ  മുകുന്ദന്‍ ഓടി വീടിനുള്ളില്‍ കയറി. സംരക്ഷണ വലകള്‍ കടിച്ചുകീറിയിട്ടുണ്ട്. ഒന്നര ലക്ഷത്തിന്‍െറ നഷ്ടം കണക്കാക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.