വിജിലന്‍സ് റെയ്ഡ്: രേഖകള്‍ എറ്റുവാങ്ങി

കൊച്ചി: മുന്‍ മന്ത്രി കെ. ബാബുവിന്‍െറ വീട്ടില്‍നിന്നും മറ്റുമായി അന്വേഷണസംഘം പിടിച്ചെടുത്ത രേഖകള്‍ വിജിലന്‍സ് കോടതിയില്‍നിന്ന് ഏറ്റുവാങ്ങി. ഇനി ഈ രേഖകളുടെ വിശദ പരിശോധനക്ക് ശേഷമെ അന്വേഷണത്തില്‍ പുരോഗതിയുണ്ടാകൂ. രേഖകള്‍ ചൊവ്വാഴ്ചയാണ് അന്വേഷണസംഘം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന് കോടതി ഇവ പരിശോധിച്ച് രേഖപ്പെടുത്തി.
 അതിനുശേഷം പ്രത്യേക അപേക്ഷ നല്‍കി, വ്യാഴാഴ്ച വൈകുന്നേരമാണ് തുടരന്വേഷണത്തിനായി വിജിലന്‍സ് സംഘം രേഖകള്‍ തിരിച്ചുവാങ്ങിയത്. ഇവ വിശദമായി പരിശോധിച്ചശേഷം സാക്ഷികളില്‍നിന്ന് മൊഴിയെടുക്കും. അതിനുശേഷമെ അനധികൃത സ്വത്ത് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുന്‍ മന്ത്രി കെ. ബാബു, ബിനാമികളെന്ന് അന്വേഷണസംഘം ആരോപിക്കുന്ന ബാബുറാം, മോഹനന്‍ തുടങ്ങിയവരെ ചോദ്യംചെയ്യൂ. 
ഈമാസം മൂന്നിന് കെ. ബാബുവിന്‍െറയും മക്കളുടെയും സുഹൃത്തുക്കളുടെയും വീടുകള്‍ ഉള്‍പ്പെടെ പത്ത് കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്ത് 235 രേഖകളാണ് വിജിലന്‍സ് സംഘം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ വിജിലന്‍സ് വിവിധ ബാങ്ക് ശാഖകളിലെ ലോക്കറുകളും തുറന്ന് പരിശോധിച്ചിരുന്നു. 
ബാബുവിന്‍െറ മക്കളുടെ പേരിലുള്ള ലോക്കറുകളില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തെങ്കിലും നിര്‍ണായക തെളിവ് സംബന്ധിച്ച് രേഖകളൊന്നും ലഭിച്ചിട്ടില്ളെന്നാണ് സൂചന. 
ബാബുവിന്‍െറ മകളുടെ ഭര്‍തൃപിതാവിന്‍െറ പേരിലുള്ള ബെന്‍സ് കാറിന്‍െറ വായ്പ തിരിച്ചടച്ചത് സംബന്ധിച്ചും പരിശോധിക്കുന്നുണ്ട്. 
ബാബുവിന്‍െറ വിദേശയാത്രകളുടെ വിശദാംശങ്ങളും ആരായും. മന്ത്രിയെന്നനിലയില്‍ നടത്തിയ യാത്രകളാണ് പരിശോധിക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.