നിര്‍ധന കുടുംബത്തിന്‍െറ സ്വപ്നങ്ങള്‍ ബാക്കിയാക്കി നന്ദന മടങ്ങി

മൂവാറ്റുപുഴ: പഠന, പാഠ്യേതര മേഖലകളില്‍ കഴിവുതെളിയിച്ച നന്ദന മടങ്ങുമ്പോള്‍ ഇരുളടയുന്നത് നിര്‍ധനകുടുംബത്തിന്‍െറ വലിയ പ്രതീക്ഷകള്‍. കൂലിപ്പണിക്കാരനായ പിതാവ് അനിധരനും ഭാര്യ ലേഖയും ഇളയമകള്‍ നയനയുമടങ്ങുന്ന നാലംഗ കുടുംബം മൂന്നായി ചുരുങ്ങിയപ്പോള്‍ ഇവരുടെ പ്രതീക്ഷകളുടെ ഉറവയാണ് വറ്റുന്നത്. മണിയന്തടം കോളനിയിലെ ആറ് സെന്‍റ് സ്ഥലവും ഓടുമേഞ്ഞ ഷെഡുപോലുള്ള ചെറിയ വീടുമാണ് കുടുംബത്തിന്‍െറ ഏക സമ്പാദ്യം.

കൂട്ടുകാരെപോലെ മാതാപിതാക്കളെ കണ്ടിരുന്ന നന്ദനക്ക് അവര്‍ക്ക് തന്നെക്കുറിച്ച് മോശം വാക്കുകള്‍ കേള്‍ക്കേണ്ടിവരുന്നത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതാണ് കടുത്ത തീരുമാനത്തിന് പ്രേരണയായതെന്നാണ് ബന്ധുക്കള്‍ കരുതുന്നത്. സ്കൂളിലെ മാഗസിന്‍ എഡിറ്ററായിരുന്ന നന്ദന പാഠ്യേതര വിഷയങ്ങളിലും മികവ് കാട്ടിയിരുന്നു. കവിതകള്‍ എഴുതാറുള്ള നന്ദന നാട്ടുകാര്‍ക്കും പ്രിയങ്കരിയായിരുന്നു.പെണ്‍കുട്ടിയുടെ മുന്നില്‍വെച്ച് അധ്യാപിക മാതാവിനെ ഫോണില്‍ വിളിച്ച് മകള്‍ക്ക് സ്കൂളില്‍ ഒരുസമ്മാനം വന്നിട്ടുണ്ടെന്നും പെട്ടെന്ന് വന്ന് വാങ്ങണമെന്നും പറഞ്ഞുവത്രെ. ഇപ്പോള്‍തന്നെ വരണമോയെന്ന് നിഷ്ളങ്കമായി ചോദിച്ച മാതാവിനോട് തിങ്കളാഴ്ച മൂന്നുമണിക്ക് എത്താനായിരുന്നു നിര്‍ദേശം. ഇതോടെ പൊട്ടിക്കരഞ്ഞ് വീട്ടിലേക്ക് പോയ പെണ്‍കുട്ടി വീട്ടിലത്തെിയ ഉടന്‍ തീ കൊളുത്തുകയായിരുന്നു.

നന്ദന വീട്ടിലത്തെുമ്പോള്‍ ചാറ്റല്‍മഴയുണ്ടായിരുന്നു. മുറ്റത്ത് പ്ളാസ്റ്റിക് കൂടുകളും കടലാസുകളും കൂട്ടിയിട്ട് തീ കൊളുത്താനായിരുന്നു ആദ്യശ്രമം. തുടര്‍ന്നാണ് തൊട്ടടുത്ത വീട്ടില്‍നിന്ന് മാലിന്യം കത്തിക്കാനെന്ന് പറഞ്ഞ് മണ്ണെണ്ണ വാങ്ങിയത്. വീടിന് തീ പിടിക്കാതിരിക്കാന്‍ മുറ്റത്ത് നിന്ന് തീ കൊളുത്തുകയായിരുന്നു.
സംഭവത്തിന് കാരണക്കാരിയായ അധ്യാപികയെ അറസ്റ്റ് ചെയ്തില്ളെങ്കില്‍ മൃതദേഹവുമായി വാഴക്കുളം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ബന്ധുക്കള്‍ പ്രഖ്യാപിച്ചിരുന്നങ്കിലും ശക്തമായ നിയമനടപടികളുണ്ടാകുമെന്ന ഉറപ്പ് ലഭിച്ചതിനത്തെുടര്‍ന്നാണ് പിന്മാറിയത്. വി.എച്ച്.എസ്.ഇ ഡയറക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് അസിസ്റ്റന്‍റ് ഡയറക്ടര്‍(കരിക്കുലം) നടരാജന്‍, മേഖല അസിസ്റ്റന്‍റ് ഡയറക്ടര്‍ ലിസി ജോസഫ് എന്നിവര്‍ സ്കൂളിലും നന്ദനയുടെ വീട്ടിലുമത്തെി വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം, ആരോപണവിധേയയായ അധ്യാപിക മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരുന്നു. കോടതി നിര്‍ദേശമുള്ളതുകൊണ്ടാണ് അറസ്റ്റ് രേഖപ്പെടുത്താത്തതെന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി ജിജിമോന്‍ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.