ബംഗളൂര്‍ സംഘര്‍ഷം: കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ പുന:രാരംഭിച്ചു

കോഴിക്കോട്: കാവേരി നദീജല പ്രശ്നത്തില്‍ കര്‍ണാടകയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച കെ.എസ്. ആര്‍.ടി.സി സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു. മൈസൂരു റോഡ് സാറ്റലൈറ്റ് സ്റ്റാന്‍ഡില്‍ കുടുങ്ങിയവരുമായി അഞ്ചു കെ.എസ്. ആര്‍.ടി.സി ബസുകള്‍ രാത്രി 12നു ശേഷം കാസര്‍കോട്ടേക്കു പുറപ്പെട്ടു. പൊലീസ് അകമ്പടിയോടെ ഹാസന്‍ വഴിയാണു യാത്ര. എല്ലാവര്‍ക്കും കാസര്‍കോട്ടുനിന്നു തുടര്‍യാത്രക്കും സൗകര്യമൊരുക്കുമെന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.

സര്‍വീസുകള്‍ ഏകോപിപ്പിക്കാന്‍ ഗതാഗത സെക്രട്ടറി ഇന്നു ബംഗളൂരുവിലത്തെും. മലയാളികളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കാന്‍ കര്‍ണാടക എമര്‍ജന്‍സി കോ ഓര്‍ഡിനേറ്ററും എടപ്പാള്‍ സ്വദേശിയുമായ കെ.കെ. പ്രദീപിനെ കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.

കൂടാതെ, കേരളത്തിലേക്കു തിരിക്കുന്ന മലയാളികളുടെ സുരക്ഷക്കായി കേരള പൊലീസും കര്‍ണാടകയിലേക്ക് തിരിച്ചിട്ടുണ്ട്. നൂറു പേരടങ്ങുന്ന ഒരു കമ്പനി പൊലസീ സംഘമാണ് സുരക്ഷ ഒരുക്കുന്നതിനായി കര്‍ണാടകയിലത്തെിയിരിക്കുന്നത്. സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ കര്‍ണാടക ഡിജിപി ഓം പ്രകാശുമായി നടത്തിയ അടിയന്തര ചര്‍ച്ചയിലാണ് മലയാളികളുടെ സുരക്ഷക്കയി പൊലീസിനെ അയക്കാന്‍ തീരുമാനിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.