തെരുവുനായ്ക്കളെ പിടികൂടാന്‍ ബോബി ചെമ്മണൂര്‍ അപേക്ഷ നല്‍കി

കോഴിക്കോട്: ചെമ്മണൂര്‍ ഇന്‍റര്‍നാഷനല്‍ ജ്വല്ളേഴ്സ് ഗ്രൂപ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ തെരുവുനായ്ക്കളെ പിടിക്കുന്നതിനുള്ള അനുമതിക്കായി കലക്ടര്‍ക്ക് അപേക്ഷ നല്‍കി. ജനങ്ങള്‍ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുന്ന തെരുവുനായ്ക്കളെ പിടിച്ച് സമൂഹത്തെ രക്ഷിക്കുകയെന്നത് ഏതൊരു പൗരന്‍െറയും കടമയാണെന്ന് അദ്ദേഹം പറഞ്ഞു. നായ്ക്കളുടെ ആക്രമണം സംബന്ധിച്ച വാര്‍ത്തകളാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചത്.  ഇതില്‍ അണിചേരാന്‍ താല്‍പര്യമുള്ളവര്‍ക്ക് 1800 3000 29178 ടോള്‍ഫ്രീ നമ്പറില്‍ രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ ബന്ധപ്പെടാമെന്നും പിടികൂടുന്ന നായ്ക്കളെ വന്ധ്യംകരണം നടത്തി തിരിച്ചുവിടുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.