മട്ടാഞ്ചേരി: തെരുവുനായ്ക്കള്‍ വീട്ടുവളപ്പില്‍ മതില്‍ ചാടിക്കടന്ന് 20 കോഴികളെ കൊന്നൊടുക്കി. 3500 മുതല്‍ 4000രൂപ വരെ വില വരുന്ന മത്സര (കൊത്ത്) കോഴികളാണ് ഇവയില്‍ 17എണ്ണം. ബാക്കി മൂന്ന് നാടന്‍ കോഴികളും. നസ്രത്ത് വെളിപറമ്പില്‍ ചാള്‍സിന്‍െറ വീട്ടിലെ കോഴികളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്.
അഞ്ചുവര്‍ഷമായി കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്ന ചാള്‍സിന്‍െറ വീട്ടില്‍ അമ്പതോളം കോഴികളാണ് ഉണ്ടായിരുന്നത്. മത്സരക്കോഴികളെ മൂന്ന് വലിയ കൂടുകളിലായാണ് രാത്രി അടച്ചിരുന്നത്. മതില്‍ ചാടിക്കടന്ന തെരുവുനായ്ക്കൂട്ടം മൂന്ന് കൂട് തകര്‍ത്താണ് കോഴികളെ പിടികൂടിയത്. മൂന്നെണ്ണമൊഴികെ നാടന്‍ കോഴികള്‍ മരത്തിന് മുകളിലാണ് രാത്രി കഴിയുന്നത്. അതിനാല്‍ അവ രക്ഷപ്പെട്ടു.
ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും പതിനഞ്ചോളം നായ്ക്കളടങ്ങുന്ന കൂട്ടമായതിനാല്‍ അടുക്കാനായില്ല. കല്ളെറിഞ്ഞും മറ്റും നായ്ക്കളെ തുരത്തിയെങ്കിലും കോഴികളെ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.