മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്ക്: ഹൈകോടതി രജിസ്ട്രാറോടും ചീഫ് സെക്രട്ടറിയോടും പ്രസ് കൗണ്‍സില്‍ വിശദീകരണം തേടി

കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അഭിഭാഷകരുടെ ആക്രമണവും കോടതികളിലെ മാധ്യമവിലക്കും സംബന്ധിച്ച് ഹൈകോടതി രജിസ്ട്രാറോടും ചീഫ് സെക്രട്ടറിയോടും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ വിശദാംശങ്ങള്‍ തേടി.  പ്രശ്നവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ സ്വതന്ത്രപ്രവര്‍ത്തനം തടസ്സപ്പെടുന്നുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കൗണ്‍സില്‍ കോടതിയുടെയും സര്‍ക്കാറിന്‍െറയും വിശദീകരണം തേടിയത്. കേരളത്തിലെ കോടതികളില്‍ നിലനില്‍ക്കുന്ന മാധ്യമവിലക്ക് പരിഹരിക്കാന്‍ സര്‍ക്കാറോ ജഡ്ജിമാരോ ഇടപെടുന്നില്ളെന്നും പ്രശ്നപരിഹാരത്തിന് അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട്  മുന്‍ എം.പിയും പ്രമുഖ അഭിഭാഷകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ നല്‍കിയ പരാതിയിലാണ് പ്രസ് കൗണ്‍സിലിന്‍െറ നടപടി.
സംഭവത്തിന്‍െറ വിശദാംശങ്ങളും നിലവിലെ സ്ഥിതിയും സംബന്ധിച്ച് രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാനാണ് കൗണ്‍സില്‍ സെക്രട്ടറി പുനം സിബല്‍ അയച്ച നോട്ടീസിലെ നിര്‍ദേശം. പ്രസ് കൗണ്‍സിലിന് മാധ്യമസ്വാതന്ത്ര്യം ഉറപ്പുവരുത്തേണ്ട ബാധ്യതയുള്ളതുകൊണ്ടാണ് മാധ്യമസ്വാതന്ത്ര്യത്തിന് വിലക്കുണ്ടാകുന്ന സാഹചര്യത്തില്‍ വിശദീകരണം തേടി ഇടപെട്ടത്.

ജൂലൈ 19മുതല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതി വാര്‍ത്തകള്‍ ശേഖരിക്കാന്‍ കഴിയുന്നില്ല. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നങ്ങളത്തെുടര്‍ന്ന് ഹൈകോടതിയിലും മറ്റു കോടതികളിലും മാധ്യമപ്രവര്‍ത്തകരെ തടയുന്ന സ്ഥിതിയാണ്. കോടതിനടപടി റിപ്പോര്‍ട്ട് ചെയ്യാനുള്ള മാധ്യമപ്രവര്‍ത്തകരുടെ അവകാശത്തെ സംസ്ഥാനത്തുടനീളം അഭിഭാഷകര്‍ ചോദ്യംചെയ്യുന്നു. ഹൈകോടതിയിലെയും തിരുവനന്തപുരം ജില്ലാ കോടതിയിലെയും മീഡിയ റൂം അടച്ചുപൂട്ടി. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകരുടെ ആക്രമണവും പതിവായി. ഈ സാഹചര്യത്തില്‍ പ്രസ് കൗണ്‍സില്‍ ഇടപെടണമെന്നായിരുന്നു  ഡോ. സെബാസ്റ്റ്യന്‍ പോളിന്‍െറ പരാതി. പൊതുസ്ഥലത്ത് ഒരു സ്ത്രീയോട് മോശമായി പെരുമാറിയ സര്‍ക്കാര്‍ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനത്തെുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കോടതിയിലെ വിചാരണനടപടി സ്വകാര്യവിഷയമല്ല.  മാധ്യമങ്ങളെ വിലക്കുന്നതിലൂടെ പൊതുജന താല്‍പര്യമാണ് ചോദ്യംചെയ്യപ്പെടുന്നത്. കോടതികളില്‍ പ്രവേശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകരും പൊലീസും ശാരീരികമായി കൈകാര്യം ചെയ്യുന്ന സ്ഥിതിയാണുള്ളത്. കോടതിനടപടി റിപ്പോര്‍ട്ട് ചെയ്യാനാകാത്ത സാഹചര്യം സെന്‍സര്‍ഷിപ്പിനെക്കാള്‍ ഗുരുതര സ്ഥിതിയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.


കോടതിയിലെ മാധ്യമവിലക്ക് നീക്കാന്‍ ചീഫ് ജസ്റ്റിസിന് ഐ.പി.ഐയുടെ കത്ത്
കൊച്ചി: കോടതികളില്‍ വാര്‍ത്താശേഖരണത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈകോടതി ചീഫ് ജസ്റ്റിസിന് ഇന്‍റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ കത്ത്. മാധ്യമങ്ങള്‍ക്ക് നീതിനിര്‍വഹണ നടപടികള്‍ സ്വതന്ത്രമായി റിപ്പോര്‍ട്ട് ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണഭീതിയില്ലാതെ കോടതികളിലത്തൊനാകുമെന്ന് ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന എം. ഗൗഡക്ക് പ്രസാധകരുടെയും എഡിറ്റര്‍മാരുടെയും പ്രമുഖ പത്രപ്രവര്‍ത്തകരുടെയും ആഗോള സംഘടനയായ ഓസ്ട്രിയയിലെ വിയന്ന ആസ്ഥാനമായ ഐ.പി.ഐയുടെ എക്സിക്യൂട്ടിവ് ഡയറക്ടര്‍ ബാര്‍ബറ ട്രയന്‍ഫി അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കോടതിമുറികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള വിലക്കില്‍ ഐ.പി.ഐ പ്രതിഷേധവും അറിയിച്ചു. കത്തിന്‍െറ പകര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയനും അയച്ചിട്ടുണ്ട്. കോടതിയില്‍ മാധ്യമപ്രവര്‍ത്തനം തടയരുതെന്ന് ആവശ്യപ്പെട്ടും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളെ അപലപിച്ചും ജൂലൈ 27ന് ഐ.പി.ഐ പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ ജൂലൈയില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നാണ് കോടതിമുറികളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രവേശം നിഷേധിച്ചത്.

മാധ്യമസ്വാതന്ത്ര്യം: കോടതി നിയന്ത്രണം നീക്കണം –മീഡിയ അക്കാദമി ചെയര്‍മാന്‍
കൊച്ചി: മാധ്യമങ്ങള്‍ക്ക് കോടതികളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കാന്‍ കേരള മീഡിയ അക്കാദമി നിര്‍ണായക പങ്ക് വഹിക്കുമെന്ന് ചെയര്‍മാന്‍ ആര്‍.എസ്. ബാബു.ഇക്കാര്യത്തില്‍ ചീഫ് ജസ്റ്റിസ് മോഹന്‍ ശാന്തന മല്ലികാര്‍ജുന ഗൗഡക്ക് നിവേദനം നല്‍കിയിട്ടുണ്ട്. കൂടിക്കാഴ്ചക്ക് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.  29ന് ചീഫ് ജസ്റ്റിസ് എഡിറ്റര്‍മാരുടെ യോഗം വിളിച്ചിരിക്കുകയുമാണ്. മാധ്യമങ്ങള്‍ വിലക്ക് നേരിടുന്ന വിഷയത്തില്‍ ഹൈകോടതി സ്വമേധയാ എടുത്ത കേസില്‍ തീര്‍പ്പുകല്‍പിച്ചശേഷമാണ് തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതെങ്കില്‍ കേസില്‍ കക്ഷിചേരുമെന്നും പ്രസ് ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ ചെയര്‍മാന്‍ പറഞ്ഞു. സ്കൂളുകളില്‍ മീഡിയ അക്കാദമി ക്ളബുകള്‍ രൂപവത്കരിക്കും. മൂന്നുമിനിറ്റ് ദൈര്‍ഘ്യമുള്ള ന്യൂസ് ക്ളിപ് മത്സരങ്ങള്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കും. സംസ്ഥാന സ്കൂള്‍ കലോത്സവ മാതൃകയില്‍ മീഡിയ ഫെസ്റ്റ് സംഘടിപ്പിക്കാന്‍ ആലോചിക്കുന്നുതായും ആര്‍.എസ്. ബാബു പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.