തിരുവനന്തപുരം: സംസ്ഥാനത്ത് 466 മദ്യശാലകൾ തുറക്കാനുള്ള തീരുമാനത്തിെൻറ അടിസ്ഥാനത്തിൽ 22 ബാറുകൾക്ക് എക്സൈസ് വകുപ്പ് പ്രവർത്തനാനുമതിനൽകി. ദേശീയ, സംസ്ഥാന പാതയോരത്ത് പ്രവർത്തിച്ചിരുന്ന 466 മദ്യശാലകളിൽ ഉൾെപ്പട്ട 22 വൈൻ-ബിയർ പാർലറുകൾക്കാണ് കഴിഞ്ഞദിവസം രാത്രിയും ഇന്നലെയുമായി ഡെപ്യൂട്ടി കമീഷണർമാർ ബാറുകളായി പ്രവർത്തിക്കാൻ അനുമതിനൽകിയത്. സുപ്രീംകോടതി ഉത്തരവ് വരുേമ്പാൾ ബിയർ-വൈൻ പാർലറുകളായി പ്രവർത്തിച്ചിരുന്നവയാണിവ. നവീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കി ത്രീസ്റ്റാർ സൗകര്യങ്ങളൊരുക്കിയവയായിരുന്നു ഇവ.
എറണാകുളത്താണ് ഏറ്റവുംകൂടുതൽ ബാറുകൾ തുറന്നത്. ഏഴ് ബാറുകൾക്കാണ് ഇവിടെ അനുമതി. കോട്ടയം -3, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ രണ്ട് വീതവും ഇടുക്കി, മലപ്പുറം, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിൽ ഒന്നുവീതം ബാറുകളുമാണ് തുറന്നത്. നിലവിൽ 121 ബാറുകളാണ് സംസ്ഥാനത്തുള്ളത്. ഇൗ 22 ബാറുകൾകൂടി ചേരുേമ്പാൾ സംസ്ഥാനത്തെ ബാറുകളുടെ എണ്ണം 143 ആകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.