ആറ്റിങ്ങൽ: നഗരസഭ പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതിയിൽ പുതുതായി 36 വീടുകൾക്ക് കൂടി അംഗീകാരം. നഗരസഭയിൽ പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 36 വീടുകൾ കൂടി നിർമിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അംഗീകാരം ലഭിച്ചു.
അതിദരിദ്രർ, ലൈഫ് പദ്ധതിയിൽ ഭൂമി ലഭ്യമായവർ, പട്ടികജാതി വിഭാഗം എന്നിവർക്ക് മുൻഗണന നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതോടെ പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 565 വീടുകളും ക്രെഡിറ്റ് ലിങ്കിൽ സബ്സിഡി സ്കീമിൽ ഉൾപ്പെടുത്തി 156 വീടുകളും ഉൾപ്പെടെ 721 വീടുകളാണ് ആറ്റിങ്ങൽ
നഗരസഭയിൽ അഞ്ചു വർഷംകൊണ്ട് അനുവദിച്ച 328 വീടുകൾ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. 237 വീടുകൾ നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന വീടിന് നഗരസഭാ വിഹിതമായി ഒന്നരലക്ഷം രൂപയും കേന്ദ്ര സർക്കാർ വിഹിതമായി ഒന്നരലക്ഷം രൂപയും സംസ്ഥാന സർക്കാർ വിഹിതമായി 50,000 രൂപയുമാണ് വകയിരുത്തിയത്. പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന വീടുകൾക്ക് നഗരസഭ ഭവന ഇൻഷുറൻസ് പരിരക്ഷ കൂടി ഉറപ്പുവരുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവഹിച്ചു. വൈസ് ചെയർമാൻ തുളസീധരൻ പിള്ള, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജാം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ എസ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യാ സുധീർ, വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗിരിജ, പ്രോജക്ട് ഓഫിസർ സതീഷ് ചന്ദ്രൻ, പി.എം.എ.വൈ സോഷ്യൽ ഡെവലപ്മെന്റ് സ്പെഷലിസ്റ്റ് ഹാസിഫ് എം, അനീഷ് കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.