ന്യൂഡൽഹി: മലപ്പുറം ജില്ലയുടെ രണ്ടതിർത്തികൾ ബന്ധിപ്പിക്കുന്ന രാമനാട്ടുകരയില്‍നിന്ന് വളാഞ്ചേരി വരെ ദേശീയപാത 66 ആറുവരി പാതയാക്കി ഇരട്ടിപ്പിക്കാനുള്ള പദ്ധതിക്കും വളാഞ്ചേരി-കാപ്പിരിക്കാട് റോഡിനും നാലായിരത്തിലധികം കോടി രൂപ അനുവദിെച്ചന്ന് എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും വാർത്തക്കുറിപ്പിൽ അറിയിച്ചു.
രാമനാട്ടുകര ബൈപാസ് ജങ്ഷനില്‍നിന്ന് വളാഞ്ചേരിയിലേക്കുള്ള റോഡിന് 19,45,06,00,000 രൂപയും വളാഞ്ചേരി ജങ്ഷന് മുതല്‍ കാപ്പിരിക്കാട് വരെയുള്ള റോഡിന് 17,05,88,00,000 രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
മലപ്പുറത്തിെൻറ ഗതാഗത മുഖച്ഛായ മാറ്റുന്ന പദ്ധതികളാണിതെന്ന് ഇരുവരും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.