ഒരുവശത്ത് 48,804 കോടിയുടെ മദ്യക്കച്ചവടം; മറുഭാഗത്ത് 56 കോടിയുടെ വിമുക്തി പദ്ധതി

കൊ​ച്ചി: ഒ​രു​ഭാ​ഗ​ത്ത് വ​ൻ മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന സ​ർ​ക്കാ​ർ മ​റു​വ​ശ​ത്ത് ല​ഹ​രി വ​ർ​ജ​ന​ത്തി​നാ​യു​ള്ള വി​മു​ക്തി പ​ദ്ധ​തി​ക്ക് ചെ​ല​വി​ട്ട​താ​ക​ട്ടെ 56.36 കോ​ടി രൂ​പ. പ​ദ്ധ​തി ആ​രം​ഭി​ച്ച 2016 മു​ത​ൽ ഇ​തു​വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ൻ​തു​ക ചെ​ല​വി​ട്ടും മ​ദ്യ​വി​ൽ​പ​ന​യി​ലൂ​ടെ കോ​ടി​ക​ൾ സ്വ​രൂ​പി​ച്ചും മ​ദ്യ​ശാ​ല​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ വൈ​രു​ധ്യ​ത്തി​ൽ വി​മ​ർ​ശ​ന​ങ്ങ​ൾ ശ​ക്ത​മാ​ണ്.

മ​ദ്യ​നി​രോ​ധ​ന​മ​ല്ല, മ​ദ്യാ​സ​ക്തി കു​റ​ച്ചു​കൊ​ണ്ടു​ള്ള മ​ദ്യ​വ​ർ​ജ​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. വി​മു​ക്തി പ​ദ്ധ​തി​യി​ലൂ​ടെ 1,25,619 പേ​ർ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ടെ​ന്ന് കൊ​ച്ചി​യി​ലെ പ്രോ​പ്പ​ർ ചാ​ന​ൽ സം​ഘ​ട​ന പ്ര​സി​ഡ​ൻ​റ് എം.​കെ. ഹ​രി​ദാ​സി​ന് ല​ഭി​ച്ച വി​വ​രാ​വ​കാ​ശ മ​റു​പ​ടി​യി​ൽ എ​ക്സൈ​സ് വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്നു.

2024-25 വ​ർ​ഷ​ത്തി​ൽ വി​മു​ക്തി ഡീ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലെ ജീ​വ​ന​ക്കാ​രു​ടെ​യും വി​മു​ക്തി കോ​ഓ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും മേ​ഖ​ല കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും വേ​ത​ന ഇ​ന​ത്തി​ലും ഡീ ​അ​ഡി​ക്ഷ​ൻ സെ​ന്‍റ​റി​ലെ മ​രു​ന്ന് വാ​ങ്ങു​ന്ന​തി​നും ഇ​ല​ക്ട്രി​സി​റ്റി ചാ​ർ​ജ്, വാ​ട്ട​ർ ചാ​ർ​ജ്, മ​റ്റ് ഇ​ന​ങ്ങ​ൾ, വി​മു​ക്തി മാ​നേ​ജ​ർ​മാ​രു​ടെ ശ​മ്പ​ളം എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച 7.79 കോ​ടി​യി​ൽ​നി​ന്ന്​ ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ 48.40 ല​ക്ഷം ചെ​ല​വാ​യി​ട്ടു​ണ്ട്.

48804.72 കോ​ടി​യു​ടെ വി​ദേ​ശ​മ​ദ്യ​മാ​ണ് ക​ഴി​ഞ്ഞ മേ​യ്​ വ​രെ​യു​ള്ള മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ മാ​ത്രം കേ​ര​ള​ത്തി​ൽ വി​റ്റ​ഴി​ഞ്ഞ​തെ​ന്ന് ബെ​വ്കോ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. 4667.06 കോ​ടി​യു​ടെ ബി​യ​റും വൈ​നും വി​ൽ​പ​ന ന​ട​ന്നി​ട്ടു​ണ്ട്. മൂ​ന്ന് വ​ർ​ഷം​കൊ​ണ്ട് വി​റ്റ​ഴി​ച്ച​ത് 7274.40 ല​ക്ഷം ലി​റ്റ​ർ വി​ദേ​ശ​മ​ദ്യ​മാ​ണ്.

2920.70 ല​ക്ഷം ലി​റ്റ​ർ ബി​യ​റും 42.70 ല​ക്ഷം ലി​റ്റ​ർ വൈ​നും വി​റ്റി​ട്ടു​ണ്ട്. മൂ​ന്ന് വ​ർ​ഷം​കൊ​ണ്ട് മ​ദ്യ​പ​രി​ൽ​നി​ന്ന് നി​കു​തി​യാ​യി സ​ർ​ക്കാ​റി​ലെ​ത്തി​യ​ത് 40,305.95 കോ​ടി​യാ​ണ്.

വി​മു​ക്തി പ​ദ്ധ​തി​ക്ക്​ ചെ​ല​വ​ഴി​ച്ച തു​ക (കോ​ടി​യി​ൽ)

016-17, 5.91

2017-18, 2.37

2018- 19, 11.98

2019-20, 8.26

2020-21, 10.59

2021-22, 0.18

2022-23, 6.52

2023-24, 7.98

2024-25 2.51

(ആ​ഗ​സ്റ്റ് 19 വ​രെ)

Tags:    
News Summary - 48804 crores in liquor trade on one hand- 56 crore exemption scheme on the other hand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.