തിരുവനന്തപുരം: യുവജന കമീഷൻ അധ്യക്ഷയായിരുന്ന ചിന്ത ജെറോമിന്റെ ശമ്പളം ഇരട്ടിയാക്കിയതിന്റെ മുൻകാല പ്രാബല്യമായി 8,80,645 രൂപ കുടിശ്ശിക അനുവദിച്ചു. 2017 ജനുവരി ആറ് മുതൽ 2018 മേയ് 25 വരെയുള്ള കാലത്തെ അധിക ശമ്പളമാണിത്. 2016 ഒക്ടോബർ 14 നാണ് ചിന്തയെ കമീഷൻ അധ്യക്ഷയായി നിയമിച്ചത്. 50,000 രൂപയായിരുന്ന ആദ്യ ശമ്പളം പിന്നീട് ഒരു ലക്ഷമാക്കി.
അധ്യക്ഷയായ ദിവസം മുതൽ ഉയർന്ന ശമ്പളം ആവശ്യപ്പെട്ട് ചിന്ത സർക്കാറിന് കത്ത് നൽകിയിരുന്നു. 2017 ജനുവരി ആറ് മുതൽ ശമ്പളം ഒരു ലക്ഷമാക്കി യുവജനകാര്യ വകുപ്പ് 2023 ജനുവരി 23ന് ഉത്തരവിറക്കി. ഈയിനത്തിലുള്ള കുടിശ്ശികയാണ് ലഭിച്ചത്.
കമീഷൻ അധ്യക്ഷ എന്ന നിലയിൽ ശമ്പളവും അലവൻസുമായി ചിന്ത 82,91,485 രൂപ കൈപ്പറ്റിയെന്ന് മന്ത്രി സജി ചെറിയാൻ കഴിഞ്ഞ 10ന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകിയിരുന്നു. 2023 ഫെബ്രുവരിയിൽ രണ്ട് ടേം പൂർത്തിയാക്കി ചിന്ത സ്ഥാനമൊഴിഞ്ഞിരുന്നു. ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം എം. ഷാജറാണ് നിലവിലെ അധ്യക്ഷൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.