ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു, ചുഴലിക്കാറ്റാകാന്‍ സാധ്യത

തിരുവനന്തപുരം: വടക്കന്‍ അന്തമാന്‍ കടലിന്​ മുകളില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്രന്യൂനമര്‍ദമായും തുടര്‍ന്ന് 48 മണിക്കൂറില്‍ ചുഴലിക്കാറ്റായും ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ല.

ഒഡിഷ തീരത്തുനിന്ന് ഗതിമാറി വടക്ക്, വടക്ക് കിഴക്ക് ദിശയില്‍ നീങ്ങി ഒക്​ടോബര്‍ 25ഓടെ പശ്ചിമ ബംഗാള്‍-ബംഗ്ലാദേശ് തീരത്തിനടുത്തെത്താന്‍ സാധ്യതയുണ്ടെന്നാണ് നിലവിലെ പ്രവചനം. കൂടാതെ അറബിക്കടലില്‍ മഹാരാഷ്ട്ര തീരത്തിന്​ സമീപം മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്.

ഇതിന്‍റെ ഫലമായി 22 വരെ വ്യാപക മഴക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച കേരള തീരത്തും 23 വരെ ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന്​ പോകാൻ പാടില്ല. കർണാടക തീരത്ത് മത്സ്യബന്ധനത്തിന്​ തടസ്സമില്ല. പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വ‍യനാട് ജില്ലകളിൽ വെള്ളിയാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

Tags:    
News Summary - A depression has formed over the Bay of Bengal, likely to become a cyclonic storm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.