വാഹനാപകടത്തിൽ തുടയെല്ല് പൊട്ടി വീട്ടിൽ കഴിയുന്നയാൾക്ക് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ!

തിരുവനന്തപുരം: വാഹനാപകടത്തിൽപ്പെട്ട് തുടയെല്ല് പൊട്ടി വീട്ടിൽ കഴിയുന്നയാൾക്ക് ഹെൽമറ്റ് ധരിക്കാത്തതിന് പിഴ. നടക്കാൻ കഴിയാതെ എട്ട് മാസമായി വീട്ടിൽ കഴിയുന്ന പ്രവാസിക്കാണ് 500 രൂപ പിഴ ചുമത്തിയ ​മെസേജ് മൊബൈൽ ഫോണിൽ ലഭിച്ചത്. പാലോട് പെരിങ്ങമല സ്വദേശി അനിൽകുമാറിനാണ് നാല് ദിവസം മുമ്പ് സന്ദേശം ലഭിച്ചത്.

പത്തനംതിട്ട-എനാത്ത് ഭാഗത്ത് ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്തെന്നാണ് കാമറയുടെ കണ്ടെത്തൽ. പിഴ സംബന്ധിച്ച സന്ദേശത്തിലെ പേര്, വാഹന നമ്പർ, വിലാസം എന്നിവയെല്ലാം അനിൽകുമാറിന്‍റേതാണ്. എന്നാല്‍, കാമറ പകർത്തിയ ഫോട്ടോയിലുള്ള വാഹനം അദ്ദേഹത്തിന്റേതല്ല. തന്‍റെ ബൈക്ക് ഏറെ നാളായി വീടിന്‍റെ മുറ്റത്ത് തന്നെയുണ്ടെന്ന് പരാതിക്കാരൻ പറയുന്നു. ബന്ധപ്പെട്ടവർക്ക് പരാതി നൽകാനൊരുങ്ങുകയാണ് അനിൽകുമാർ.

Tags:    
News Summary - A man who broke his femur in an accident and lives at home is fined for not wearing helmet!

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.