Representative Image

പനമരത്ത്​ മധ്യവയസ്​കൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

പനമരം (വയനാട്): മധ്യവയസ്കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പനമരം ഗവ. പോളിടെക്നിക് കോളജിനടുത്തുള്ള സ്വകാര്യ കെട്ടിടത്തിലാണ് മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പനമരം നീരട്ടാടി നാലുസെന്‍റ്​ കോളനിയിലെ ഏച്ചോം ബാബു(55)വിനെയാണ് പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓടിട്ട കെട്ടിടത്തിലെ രണ്ടാം നിലയിൽ നിന്ന്​ കോണിപ്പടിയിലേക്ക് മുഖം കുത്തി വീണ നിലയിലായിരുന്നു മൃതദേഹം.

പനമരം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു. ബുധനാഴ്ച രാവിലെ എട്ടു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.