പ്രതീകാത്മക ചിത്രം

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നുവീണ് കൊയിലാണ്ടി സ്വദേശിക്ക് ഗുരുതര പരിക്ക്

തൃശൂര്‍: തൃശൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നുവീണ് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കൊയിലാണ്ടി സ്വദേശി ബിജു ബാലകൃഷ്ണ (37) നാണ് പരിക്കേറ്റത്. തൃശൂര്‍ പൂങ്കുന്നം റെയില്‍വേ സ്‌റ്റേഷനില്‍ ആയിരുന്നു അപകടം.

എക്‌സ്‌ക്യൂട്ടിവ് എക്‌സ്പ്രസില്‍ നിന്നും സ്‌റ്റേഷനില്‍ ഇറങ്ങാന്‍ നില്‍ക്കവെ ട്രെയിനില്‍ നിന്നും കാല്‍ വഴുതി വീഴുകയായിരുന്നു. വലതുകാലിന് ഗുരുതരമായി പരുക്കേറ്റ ബിജുവിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Tags:    
News Summary - A native of Koyaladi was seriously injured after falling from a running train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.