ഒരു വിഭാഗം ട്രക്കുകളും ലോറികളും ജനുവരി 17ന് പണിമുടക്കും

കോഴിക്കോട്: അപകടത്തിൽപെടുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെ ജാമ്യം നൽകാതെ ജയിലിലാക്കുന്ന നിയമ പരിഷ്‍കാരത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം ട്രക്കുകളും ലോറികളും ജനുവരി 17ന് സർവിസ് നിർത്തി സൂചന പണിമുടക്ക് നടത്തുമെന്ന് ആൾ ഇന്ത്യ ട്രക്കേഴ്സ് ആൻഡ് ഡ്രൈവേഴ്സ് ഹെൽപ് ലൈൻ.

ഹിറ്റ് ആൻഡ് റൺ നിയമത്തിൽ മാറ്റംവരുത്തി ഭാരതീയ ന്യായസംഹിത എന്ന പേരിൽ, അപകടത്തിൽപെടുന്ന വാഹനത്തിന്റെ ഡ്രൈവർക്ക് സെക്ഷൻ 106 (2) പ്രകാരം പത്തു വർഷം തടവും ഏഴു ലക്ഷം രൂപ പിഴയും അടപ്പിക്കുന്ന നിയമനിർമാണമാണ് കേന്ദ്ര സർക്കാർ നടത്തിയത്.

ആൾ ഇന്ത്യ പെർമിറ്റുള്ള ലോറികളിലെ ഡ്രൈവർമാരെയാണ് ഈ നിയമം ഏറ്റവുമധികം ബാധിക്കുക. സൂചന സമരത്തിനു പിന്നാലെ മറ്റു സംഘടനകളുമായി ചേർന്ന് സംയുക്ത സമരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. പ്രസിഡന്റ് ഒ.പി. അബ്ദുൽ ഖാദർ, പി. അസൻ കോയ, എ. ഷമീർ അലി, കെ. സജീദ്, പി.കെ. ഇ​ബ്രാഹീം എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - A section of trucks and lorries will go on strike on January 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.