തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സ്വർണ വ്യാപാരിയെ ഭീഷണിപ്പെടുത്തി 95 ശതമാനം ഇളവിൽ മാല കരസ്ഥമാക്കിയതായി പരാതി. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരെയാണ് തലസ്ഥാനത്തെ സ്വർണവ്യാപാരി പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്.
മകൾക്ക് ഏഴു പവെൻറ നെക്ലെസ് വാങ്ങാനെത്തിയ ഇദ്ദേഹം ഡിസ്കൗണ്ട് ആവശ്യപ്പെട്ടു. ആദ്യം അഞ്ചും പിന്നീട്, പത്തും ശതമാനം ഇളവ് നൽകാമെന്ന് മാനേജരും ജീവനക്കാരും അറിയിച്ചു. തുടർന്ന്, ഉടമയുടെ മരുമകനെ വിളിച്ച് 95 ശതമാനം ഇളവിൽ മാല നൽകണമെന്നാവശ്യപ്പെട്ടു. ഇതിനായി ഭീഷണിപ്പെടുത്തുകയും ചെയ്തത്രെ. തുടർന്ന്, വിലയുടെ 95 ശതമാനം ഇളവിൽ ഏഴു പവൻ നെക്ലെസ് നൽകിയതായാണ് പരാതിയിൽ പറയുന്നത്. ഇതിെൻറ ഇൻവോയ്സും രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.