ഗൂഡല്ലൂർ: സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ ചെന്ന വിനോദസഞ്ചാരി മുങ്ങിമരിച്ചു.കൊച്ചി പാലാരിവട്ടം മടവത്തിൽ വീട്ടിൽ വിനോദ് (45) ആണ് ഗൂഡല്ലൂരിന് സമീപമുള്ള തുറ പള്ളി പുഴയിൽ മുങ്ങി മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സുഹൃത്തുക്കളായ 7 പേർക്കൊപ്പം വിനോദ്കുളിക്കാൻ ചെന്നത് ആദ്യമിറങ്ങിയ വിനോദ് മുങ്ങിതാഴുകയായിരുന്നു. സുഹൃത്തുക്കൾ സമീപത്തുള്ളവരെ അറിയിച്ചതിനെത്തുടർന്ന് ഗൂഡല്ലൂർ ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിൽ വൈകിട്ട് ആറ് മണിയോടെ മൃതദേഹം കണ്ടെത്തിയത്. ഗൂഡല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മുതദേഹ മാറ്റി.
ഞായറാഴ്ച വൈകിട്ടാണ് കൊച്ചിയിൽനിന്ന് 9 പേരടങ്ങിയ സംഘം തുറപള്ളിയിലെത്തിയത്. ഞായറാഴ്ച രാത്രി ലോഡ്ജിൽ വിശ്രമിച്ച ശേഷം തിങ്കളാഴ്ച ഊട്ടി അടക്കം ചുറ്റി കാണാനുള്ള പുറപ്പാടിൽ ആയിരുന്നു ഇവർ. രാവിലെ രണ്ടുപേർ ഊട്ടിയിലേക്ക് പോയിരുന്നു. മറ്റ് ഏഴ് പേരാണ് പുഴയിലേക്ക് കുളിക്കാൻ പോയത്. മരിച്ച വിനോദ് പ്ലംബറാണ്. ഭാര്യ റിനി: മകൾ:റിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.