ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരംവീണു

കോഴിക്കോട്: നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരംവീണു. ​ഡ്രൈവർ പരിക്കില്ലാതെ രക്ഷപ്പെട്ടു. ചിന്താവളപ്പ് ഭാഗത്തെ മരമാണ് ഉച്ചയ്ക്ക് മൂന്നരയോടെ റോഡിലേക്ക് മറിഞ്ഞുവീണത്.

ബാങ്കിനു വേണ്ടി വാടകക്ക് ഓടുന്ന ഇന്നോവ കാറിനു മുകളിലേക്കാണ് മരം വീണത്. വാഹനത്തിന് സാരമായ കേടുപാടുകൾ പറ്റിയെങ്കിലും ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബീച്ച് ഫയർ സ്റ്റേഷനിൽ നിന്നെത്തിയ ഫയർ യുണിറ്റാണ് മരം മുറിച്ചുനീക്കിയത്. കുറേ നേരം നഗരത്തിൽ ഗതാഗത കുരുക്കിനും മരംവീഴ്ച കാരണമായി.

Tags:    
News Summary - A tree fell on the running car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.