ന്യൂഡല്‍ഹി: മൂത്തമകൻ ഉമർ മുഖ്താറിെൻറ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി ചെയര്മാന് അബ്ദുന്നാസിർ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചു. ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് പൊലീസ് അകമ്പടി വരുന്നതിെൻറ 20 ലക്ഷം രൂപയുടെ ചെലവ് മഅ്ദനി വഹിക്കണമെന്ന വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
വിവാഹവുമായി ബന്ധപ്പെട്ട് ആഗസ്റ്റ് എട്ടിനും 20നുമിടയിൽ കൊല്ലം, തലശ്ശേരി, എറണാകുളം എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ പെങ്കടുക്കാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണം. ആഗസ്റ്റ് ഒന്നുമുതൽ ഏഴുവരെ മാതാവിനെ കാണാന്‍ ജാമ്യം അനുവദിച്ച് ജൂലൈ 24ന് ഉത്തരവിട്ട സി.ബി.െഎ കേസുകൾക്കുള്ള ബംഗളൂരു സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഒമ്പതിന് തുടങ്ങുന്ന മകെൻറ വിവാഹചടങ്ങിൽ പെങ്കടുക്കാനും രോഗിയായ പിതാവിനെ കാണാനും അനുമതി നിഷേധിച്ചിരിക്കുകയാണ്.
മകെൻറ വിവാഹത്തിൽ പെങ്കടുക്കാൻ പിതാവിനെ അനുവദിക്കാത്തത് വേദനാജനകമാണെന്നും തെൻറ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണെന്നും ഹരജിയിൽ ബോധിപ്പിച്ചു. നാല് മാസത്തിനകം വിചാരണ നടപടി പൂർത്തിയാക്കാമെന്ന് 2014 നവംബറിൽ കർണാടക സർക്കാർ സുപ്രീംകോടതിക്ക് നൽകിയ ഉറപ്പ് ഇതുവരെ പുർത്തീകരിച്ചില്ലെന്നും വിചാരണ തുടരുകയാണെന്നും പ്രശാന്ത് ഭൂഷൺ, ഹാരിസ് ബീരാന് എന്നിവര്‍ മുഖേന സമർപ്പിച്ച ഹരജിയിൽ ചൂണ്ടിക്കാട്ടി.
ബംഗളൂരു സ്ഫോടനക്കേസില്‍ 31ാം പ്രതിയായ മഅ്ദനിക്ക് നഗരം വിട്ടുപോവരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം ലഭിച്ചത്. ജാമ്യം ലഭിച്ചശേഷം മൂന്നുതവണ കേരളം സന്ദര്‍ശിച്ചപ്പോഴൊന്നും ജാമ്യവ്യവസ്ഥ ലംഘിക്കുന്ന പ്രവർത്തനമുണ്ടായിട്ടില്ല. നിലവില്‍ ജാമ്യത്തിലായതിനാല്‍ വ്യവസ്ഥകളില്‍ ഇളവ് മാത്രമാണ് ചോദിക്കുന്നത്. അത് വിചാരണയെ ബാധിക്കില്ല. മുമ്പ് മകളുടെ കല്യാണത്തിന് പങ്കെടുക്കാന്‍ കോടതി അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.