കൊല്ലം: അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യസ്ഥിതി മോശമായ സാഹചര്യത്തിൽ അദ്ദേഹത്തിെൻറ ജീവൻ രക്ഷിക്കാൻ കേരളീയ സമൂഹം ഒന്നാകെ ഇടപെടണമെന്ന് അൻവാർശ്ശേരി ജാമിഅ അൻവാർ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മഅ്ദനിയുടെ വിചാരണ വേഗത്തിലാക്കാൻ കർണാടക സർക്കാറിൽ കക്ഷിരാഷ്ട്രീയഭേദെമന്യേ സമ്മർദം ചെലുത്തണം. നാലുമാസത്തിനകം വിചാരണ പൂർത്തിയാക്കുമെന്ന് കർണാടക പ്രോസിക്യൂഷൻ സൂപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിരുന്നതാണ്. എന്നാൽ, നാലുവർഷം പൂർത്തിയാവുേമ്പാഴും സാക്ഷികളെ പുനർവിസ്താരം നടത്താനാവശ്യപ്പെട്ടും നടപടിക്രമങ്ങൾ ൈവകിപ്പിച്ചും വിചാരണ അനിശ്ചിതത്വത്തിലാക്കുകയാണ് കർണാടക. കേരളത്തിലെത്തി വിദഗ്ധ ചികിത്സക്കുള്ള അവസരം നിഷേധിക്കുന്നതിലൂടെ നിയമത്തിെൻറ മറവിൽ മഅ്ദനിയെ ഇല്ലാതാക്കാനാണ് നീക്കം. മഅ്ദനി വിഷയത്തിൽ നീതിക്കുവേണ്ടി സർവകക്ഷി സംഘത്തെ നിയോഗിച്ച് കർണാടക സർക്കാറിൽ സമ്മർദം ചെലുത്താൻ കേരള സർക്കാറും പ്രതിപക്ഷവും മുന്നിട്ടിറങ്ങണം.
മഅ്ദനിയുടെ രോഗശമനത്തിനും മോചനത്തിനും വേണ്ടി ജുമുഅ നമസ്കാരത്തിനുശേഷം അൻവാർശ്ശേരിയിൽ പ്രാർഥനാ മജ്ലിസ് നടത്തും. വാർത്തസമ്മേളനത്തിൽ ജാമിഅ അൻവാർ മുഖ്യ ഉപദേഷ്ടാവ് കെ.പി. അബൂബക്കർ ഹസ്രത്ത്, വർക്കിങ് പ്രസിഡൻറ് ചേലക്കുളം അബ്ദുൽ ഹമീദ് ബാഖവി, വൈസ് പ്രസിഡൻറ് യു.കെ. അബ്ദുൽ റഷീദ് മൗലവി, മുഹമ്മദ് ൈഫസി അമാനി ബാഖവി, അമീൻ കൊച്ചാലുമ്മൂട് എന്നിവർ പെങ്കടുത്തു.
മഅ്ദനിയുടെ മോചനത്തിനും ആരോഗ്യത്തിനും വേണ്ടി ജുമുഅ നമസ്കാരാനന്തരം എല്ലാ പള്ളികളിലും പ്രത്യേക പ്രാർഥന നടത്തണമെന്ന് വിവിധ മത-പണ്ഡിത സംഘടനാ പ്രതിനിധികൾ സംയുക്ത പ്രസ്താവനയിൽ അഭ്യർഥിച്ചു. പാണക്കാട് അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ, കെ.പി. അബൂബക്കർ ഹസ്രത്ത്, നാസിർ ഫൈസി കൂടത്തായി, ഡോ. അബ്ദുൽ ഹക്കീം അഹ്സരി കാന്തപുരം, തൊടിയൂർ മുഹമ്മദ് കുഞ്ഞുമൗലവി, ചേലക്കുളം അബുൽ ബുഷ്റ മൗലവി, പി.എം.എസ്.എ ആറ്റക്കോയ തങ്ങൾ, പാച്ചല്ലൂർ അബ്ദുസ്സലിം മൗലവി, ചേലക്കുളം അബ്ദുൽ ഹമീദ് ബാഖവി എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുെവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.