മലപ്പുറം: സൗദി ജയിലിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ ജീവിതകഥ സിനിമയാക്കാൻ ബോബി ചെമ്മണൂർ. റഹീമിന്റെ മോചനത്തിനായി നടത്തിയ യാചകയാത്രയും തുടർന്നുണ്ടായ സംഭവങ്ങളും സിനിമയുടെ ഭാഗമാക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംവിധായകൻ ബ്ലെസ്സിയുമായി ആദ്യഘട്ട ചർച്ച നടത്തി.
മൂന്നു മാസത്തിനുള്ളിൽ ഷൂട്ടിങ്ങാരംഭിക്കാനാണ് പദ്ധതി. മോചനദ്രവ്യമായ 34 കോടി രൂപ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ സമാഹരിച്ച അപൂർവ സംഭവം സിനിമയാകുന്നതോടെ മലയാളികളുടെ ഐക്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും സന്ദേശമാണ് അഭ്രപാളിയിലെത്തുകയെന്ന് ബോബി ചെമ്മണൂർ പറഞ്ഞു.
സിനിമയിലൂടെ ലഭിക്കുന്ന ലാഭം ബോചെ ഫാൻസ് ചാരിറ്റബ്ൾ ട്രസ്റ്റിലൂടെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുന്ന നിമിഷപ്രിയയെ സഹായിക്കാൻ മുൻകൈയെടുക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഇതിന്റെ നിജസ്ഥിതി പഠിക്കുകയാണെന്നും തീരുമാനമെടുത്തിട്ടില്ലെന്നും ബോബി ചെമ്മണൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.