കാഞ്ഞങ്ങാട്: കല്ലൂരാവിയിലെ അബ്ദുൾ റഹ്മാൻ ഔഫ് വധക്കേസിൽ പ്രതികൾ ഔഫിനെ കൊലപ്പെടുത്താനുപയോഗിച്ച കത്തി കണ്ടെത്തി. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഇർഷാദിനെ സംഭവം നടന്ന കല്ലൂരാവി മുണ്ടത്തോട് എത്തിച്ച് െതളിവെടുക്കുന്നതിനിടെ മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കത്തി കണ്ടെത്തിയത്.
വെള്ളിയാഴ്ച വൈകുന്നേരം 3.50ഓടെയാണ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവസ്ഥലത്ത് പരിശോധനക്കായെത്തിയത്.
രണ്ടുമണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് കൊല നടത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തിയത്. ബുധനാഴ്ച കസ്റ്റഡിയിൽ വിട്ടുകിട്ടിയ ഇർഷാദിനെ തിങ്കളാഴ്ച വീണ്ടും കോടതിയിൽ ഹാജരാക്കാനിരിക്കെ കേസിലെ രണ്ടും മൂന്നും പ്രതികളായ ഹസൻ, ആഷിർ എന്നിവരെക്കൂടി കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്)യിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.