മലപ്പുറം: ഭാരത്മാല പരിയോജനക്ക് കീഴിലുള്ള മൈസൂർ - മലപ്പുറം റോഡ് പദ്ധതി കോഴിക്കോട് വിമാനത്താവളത്തിലേക്ക് നീട്ടുന്ന കാര്യം കേന്ദ്രത്തിൻെറ പരിഗണന നയിലുണ്ടെന്ന് റോഡ് ഗതാഗത, ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി എം.പി. അബ്ദുസ്സമദ് സമദാനിയെ അറിയിച്ചു.
ഇത് സംബന്ധമായ പദ്ധതി, അലൈൻമെന്റ്, ചിലവ്, പ്രായോഗികത തുടങ്ങിയ കാര്യങ്ങൾക്ക് അന്തിമരൂപം നൽകുന്നതിനായി വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കുന്നതിന്‍റെ നടപടിക്ക് തുടക്കം കുറിച്ചതായി ലോക്സഭയിൽ സമദാനിയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു.
മുൻഗണനാക്രമത്തിലും ഗതാഗതം, ഫണ്ടിന്‍റെ ലഭ്യത, ആവശ്യകത എന്നിവ നോക്കിയുമാണ് പദ്ധതികൾ ഏറ്റെടുക്കുന്നത്. സംസ്ഥാന സർക്കാറുമായി കൂടിയാലോചിച്ചാണ് പദ്ധതിയുടെ അലൈൻമെന്‍റിന് അന്തിമരൂപം നൽകുന്നതെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു.
മലപ്പുറം ജില്ലയിലെ ദേശീയ ഹൈവേ പദ്ധതിയുമായി കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തെ ബന്ധിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു സമദാനിയുടെ ചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.