ന്യൂഡൽഹി: കേന്ദ്രസർക്കാർ ഇപ്പോഴും അവശ വിഭാഗങ്ങളുടെ ക്ഷേമത്തിലാണ് കൈവെക്കുന്നതെന്ന് എം.പി അബ്ദുസമദ് സമദാനി എം.പി. അതിന് തെളിവാണ് മുതിർന്ന യാത്രക്കാർക്കുണ്ടായിരുന്ന യാത്രാ ഇളവുകൾ റദ്ദ് ചെയ്തുകൊണ്ടുള്ള നടപടിയെന്ന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. നടപടി പിൻവലിച്ച് ഇളവുകൾ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോർപറേറ്റ് കാര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന കേന്ദ്ര സാമ്പത്തികനയങ്ങൾ ന്യൂനപക്ഷങ്ങളെയും ദലിതരെയും പാവപ്പെട്ട ജനവിഭാഗങ്ങളെയും പാർശ്വവൽകൃതരെയും തഴയുകയാണ് ചെയ്യുന്നതെന്ന് ധനാഭ്യർത്ഥന സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്തുകൊണ്ട് സമദാനി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനങ്ങൾ പാട്ടത്തിനു കൊടുക്കുന്നതും ഈ മേഖലയിൽ സ്വകാര്യ പങ്കാളിത്തം അനുവദിക്കുന്നതും ദേശീയ താൽപര്യത്തിന് നിരക്കുന്നതല്ല. പൊതുമേഖലാ സ്ഥാപനങ്ങൾ രാജ്യത്തിന്‍റെ സ്വാതന്ത്യത്തിന്‍റെ പ്രതീകങ്ങളും ദേശീയതയുടെ ചിഹ്നങ്ങളുമാണ്. കോഴിക്കോട് വിമാനത്താവളത്തിന്‍റെ സ്വകാര്യവൽക്കരണത്തെ എതിർക്കുന്നതായും സമദാനി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.