കൊച്ചി: കേരളത്തിെല കലാലയങ്ങളിൽ സംഘർഷങ്ങൾക്ക് തുടക്കമിട്ടത് വർഗീയസംഘടനകളല്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി. വർഗീയസംഘടനകൾ മാത്രമേ കലാലയങ്ങളിൽ സംഘർഷമുണ്ടാക്കുന്നുള്ളൂവെന്ന് അഭിപ്രായമില്ല. അവ കടന്നുവന്നത് അടുത്തകാലത്താണ്. അതിന് മുമ്പും അക്രമരാഷ്ട്രീയം നിലനിന്നിരുന്നു. കലാലയത്തിൽ ഒരു സംഘടന മാത്രം മതിയെന്ന നിലപാട് ശരിയല്ല. എസ്.എഫ്.െഎയാണ് ഇക്കാര്യത്തിൽ മുന്നിൽ. പിന്നെ എ.ബി.വി.പിയും. മഹാരാജാസിൽ വിദ്യാർഥിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ നേരിട്ടും അല്ലാതെയും ബന്ധമുള്ള എല്ലാ കുറ്റവാളികളെയും എത്രയുംവേഗം കണ്ടെത്തി ശിക്ഷനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിമന്യുവിെൻറ കൊലപാതകത്തിൽ വർഗീയ രാഷ്ട്രീയത്തിെൻറ വക്താക്കളാണ് പ്രതിസ്ഥാനത്ത്. പോപ്പുലർ ഫ്രണ്ടിെൻറ വിദ്യാർഥിസംഘടന പരിശീലനം ലഭിച്ച അക്രമികളെക്കൊണ്ട് എതിരാളികളെ നേരിടുന്നുണ്ട്. കായികശക്തിയിലൂടെയല്ല, ജനാധിപത്യരീതിയിലൂടെയാകണം കാമ്പസ് രാഷ്ട്രീയം. കലാലയങ്ങൾ ആയുധപ്പുരകളാകാതിരിക്കാൻ ശക്തമായ നടപടി വേണം. കാമ്പസ് രാഷ്ട്രീയ നിരോധനത്തിന് താൻ എതിരാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.