തിരൂർ: രാത്രിയിൽ പട്രോളിങ് നടത്തുന്നതിനിടെ തിരൂർ എസ്.ഐയെയും സിവില്‍ പൊലീസ് ഓഫിസറെയും മർദിച്ച പ്രതി പിടിയിൽ. മംഗലം കൊയപ്പയില്‍ വീട്ടില്‍ അജയനെയാണ് (45) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ബീരാഞ്ചിറ ചേമ്പുംപടിയിലാണ് സംഭവം. സംശയാസ്പദ നിലയില്‍ കണ്ട കാറിൽനിന്ന് അജയനോട് പൊലീസ് ഇറങ്ങാൻ പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാത്രി മേഖലയില്‍ മണല്‍കടത്ത് നടക്കുന്നത് കണക്കിലെടുത്തായിരുന്നു പൊലീസ് ഇവിടെയെത്തിയത്. കാറിനു സമീപമെത്തി പേരും വിലാസവും ചോദിച്ച പൊലീസുകാർ ഇയാളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.
എന്നാൽ, അജയൻ പൊലീസിന് നേരെ ആക്രോശിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ പ്രതി പൊലീസിനെ മർദിക്കുകയും എസ്.ഐ ഉദയരാജന്റെ ഇടതു കൈയില്‍ കടിക്കുകയുമായിരുന്നു. അക്രമം തടയുന്നതിനിടെ സിവില്‍ പൊലീസ് ഓഫിസറെയും മർദിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ പൊലീസുകാര്‍ തിരൂര്‍ ജില്ല ആശുപത്രിയില്‍ ചികിത്സ തേടി. പ്രതി അജയനെയും വൈദ്യ പരിശോധനക്ക് വിധേയമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.