തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഡയസിൽ കടന്നുകയറി മുദ്രാവാക്യം വിളിച് ച എം.എൽ.എമാർക്കെതിരെ നടപടിയെടുക്കാൻ സാധ്യത. റോജി എം. ജോൺ, െഎ.സി. ബാലകൃഷ്ണൻ, എൽദ ോ എബ്രഹാം, അൻവർ സാദത്ത് എന്നിവർ സഭാ നടത്തിപ്പിെൻറ സാമാന്യമര്യാദ ലംഘിച്ചുവെന്ന് സ്പീക്കർ വ്യക്തമാക്കിക്കഴിഞ്ഞു. ഇവർക്കെതിരായ കാര്യങ്ങൾ കൂടിയാലോചിച്ച് തീരുമാനിക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ബുധനാഴ്ച മുഖ്യമന്ത്രി സഭയിൽ ഉണ്ടായിരുന്നില്ല. സഭാ നേതാവ് കൂടിയായ മുഖ്യമന്ത്രിയുമായും കൂടിയാലോചിച്ചശേഷം തീരുമാനമെടുക്കാൻ നീട്ടിവെച്ചതാണെന്നാണ് സൂചന. നടപ്പുസമ്മേളനം അവസാനിക്കുന്നതിനാൽ സ്പീക്കറുടെ തീരുമാനവും വ്യാഴാഴ്ചതന്നെ ഉണ്ടാകാനാണ് സാധ്യത. നടപടിയുണ്ടായാൽ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് സ്പീക്കറുടെ വേദി തകർത്ത സംഭവം ചൂണ്ടിക്കാട്ടി തിരിച്ചടിക്കാനാണ് പ്രതിപക്ഷനീക്കം.
2015 മാർച്ച് 13ന് കെ.എം. മാണിയുടെ ബജറ്റ് അവതരണത്തിനെതിരെ സഭയിൽ നടന്ന അനിഷ്ടസംഭവങ്ങളിൽ അന്ന് പ്രതിപക്ഷ എം.എൽ.എ ആയിരുന്ന ഇന്നത്തെ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മുൻനിരയിൽ ഉണ്ടായിരുന്നു. അന്ന് സ്പീക്കറുടെ കസേര മറിച്ചിടുന്നതിന് ഡയസിലേക്കു കയറിയ എൽ.ഡി.എഫ് എം.എൽ.എമാരുടെ കൂട്ടത്തിൽ ശ്രീരാമകൃഷ്ണനുമുണ്ടായിരുന്നു. സഭാ നടത്തിപ്പിെൻറ സാമാന്യമര്യാദ ലംഘിച്ചുവെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടിയപ്പോൾത്തന്നെ പ്രതിപക്ഷം പഴയ സംഭവത്തിെൻറ ചിത്രങ്ങൾ ഉയർത്തിക്കാട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.