കൊച്ചി: പുരാവസ്തുക്കളുടെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിനുവേണ്ടി നടൻ ബാല ഇടപെട്ടതിെൻറ തെളിവ് പുറത്ത്. മോൻസണിെൻറ മുൻ ഡ്രൈവർ അജി നെട്ടൂരുമായുള്ള ഫോൺ സംഭാഷണമാണ് പുറത്തുവന്നത്. ഇരുവർക്കുമിടയിെല പ്രശ്നങ്ങൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അജിയെ ബാല വിളിക്കുന്നത്. എന്നാൽ, മോൻസൺ കലൂരിലെ തെൻറ അയൽക്കാരൻ മാത്രമായിരുെന്നന്നും ആ തരത്തിെല അടുപ്പം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ബാല മാധ്യമങ്ങളോട് പറഞ്ഞു.
പത്തു വർഷത്തോളം മോൻസണിെൻറ ഡ്രൈവറായിരുന്നു അജി. പിന്നീട്, ഇയാളുടെ സുഹൃത്തിനെയും മോൻസൺ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചപ്പോഴാണ് ഇരുവരും തമ്മിൽ തെറ്റിയത്. തുടർന്ന് ഇവർക്കിടയിൽ പ്രശ്നമുണ്ടാവുകയും അജിക്കെതിരെ മോൻസൺ കേസുനൽകുകയും ചെയ്തു. മോൻസണിനെതിരെ അജിയും പരാതി നൽകിയിരുന്നു. ഇതെല്ലാം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ബാല, അജിയെ ഫോണിൽ ബന്ധപ്പെടുന്നത്. തന്നെ സഹോദരനെന്ന നിലയിൽ കണ്ട് പരാതിയിൽനിന്ന് പിന്മാറണമെന്ന് ബാല ആവശ്യപ്പെടുന്നുണ്ട്. അജിക്കെതിരായ കേസുകൾ പിൻവലിക്കാൻ താൻ മുൻകൈയെടുക്കുമെന്നും ഫോൺ സംഭാഷണത്തിൽ ബാല ഉറപ്പുനൽകുന്നുണ്ട്.
ആഘോഷപരിപാടികൾക്കും മറ്റും അങ്ങോട്ടുമിങ്ങോട്ടും വീടുകളിൽ പോവുകയും ഭക്ഷണം പങ്കുെവക്കുകയുമെല്ലാം െചയ്തിട്ടുണ്ടെന്നല്ലാതെ മോൻസണിെൻറ തട്ടിപ്പുകളെക്കുറിച്ചൊന്നും തനിക്കറിയില്ലെന്നാണ് ബാല ചെന്നൈയിൽനിന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അദ്ദേഹം ചെയ്ത സാമൂഹികപ്രവർത്തനങ്ങൾ കണ്ടാണ് ശ്രദ്ധിച്ചതെന്നും ബാല കൂട്ടിച്ചേർത്തു. ഇതിനിടെ, ബാലയും മോൻസണും അടുത്ത സുഹൃത്തുക്കളാണെന്നും നടൻ പറയുന്നത് നുണയാണെന്നും വ്യക്തമാക്കി അജി നെട്ടൂരും രംഗത്തെത്തിയിട്ടുണ്ട്.
ബാല- ഒരു കംപ്ലെയിന്‍റ് എത്തി. മോന്‍സണ്‍ ഡോക്ടറെ കുറിച്ച് മോശമായി സംസാരിച്ചെന്ന്.. അത് വേണ്ടല്ലോ..
അജി- അയ്യോ എന്‍റെ പൊന്നു ബാലച്ചേട്ടാ, സത്യമായിട്ടും ഞാനല്ല മോന്‍സണ്‍ ഡോക്ടറെ കുറിച്ച് മോശമായി സംസാരിച്ചത്. ഞാന്‍ പെണ്ണുപിടിയനാണെന്നും 20 കിലോ കഞ്ചാവ് ഞാന്‍ പുള്ളിയുടെ വണ്ടിയില്‍ കൊണ്ടുപോയി വെയ്ക്കുമെന്നും തലവെട്ടിക്കളയുമെന്നും പുള്ളി ആരോടോ പറഞ്ഞുണ്ടാക്കിയ കഥയാണ് ബാലച്ചേട്ടാ. എനിക്ക് എന്തുചെയ്യാന്‍ പറ്റും? പുള്ളിയുടെ കാല് പിടിക്കാന്‍ പറ്റുമോ? 10 വര്‍ഷം പുള്ളിക്കുവേണ്ടി പട്ടിയെപ്പോലെ പണിയെടുത്ത എനിക്ക് കള്ളക്കേസാണ് പുള്ളി തന്ന ബോണസ്. അതങ്ങനെ നിലനില്‍ക്കട്ടെ ബാലച്ചേട്ടാ..
ബാല- ഭയങ്കര മോശമായി സംസാരിച്ചെന്ന് പറഞ്ഞ് ഭയങ്കര ദേഷ്യത്തിലാണ് മോന്‍സണ്‍ ഡോക്ടര്‍. എല്ലാ കേസും എല്ലാം ഒഴിവാക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.