നടിയെ ആക്രമിച്ച സംഭവത്തില്‍ റിമാൻഡിൽ കഴിയുന്ന ദിലീപ് ജാമ്യത്തിലിറങ്ങിയാല്‍ പ്രസിഡൻറ്സ്ഥാനം തിരിച്ചുനല്‍കുമെന്ന് തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിെൻറ ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ദിലീപ് കുറ്റവാളിയാണെന്ന് കരുതുന്നില്ല. സംഘടനയില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുമില്ല. തല്‍ക്കാലം വൈസ് പ്രസിഡൻറാണ് പ്രസിഡൻറിെൻറ ചുമതല വഹിക്കുന്നത്.
എല്ലാ രേഖയുമുണ്ടായിട്ടും ദിലീപിെൻറ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിക്കാനുള്ള ശ്രമം കോടതി തടഞ്ഞതു പോലെ നാളെ ദിലീപ് കുറ്റമുക്തനായി തിരിച്ചുവന്നാല്‍ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ എന്ത് മറുപടി പറയുമെന്നും ഭാരവാഹികള്‍ ചോദിച്ചു.
ഡി സിനിമാസ് തുറന്നുപ്രവര്‍ത്തിപ്പിക്കാമെന്ന് ഉത്തരവിട്ടതിലൂടെ സത്യം ജയിച്ചു എന്ന് തെളിഞ്ഞിരിക്കുകയാണ്. കോടതിവിധിയുടെ പകര്‍പ്പ് കിട്ടിയ ശേഷം തുടര്‍നടപടി ആലോചിക്കുമെന്നും ഫിയോക് ജനറല്‍ സെക്രട്ടറി എം.സി. ബോബി പറഞ്ഞു. വൈസ് പ്രസിഡൻറുമാരായ ജോര്‍ജ്, സുമേഷ്, ട്രഷറര്‍ സുരേഷ് ഷേണായി എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.