നടൻ കൃഷ്ണകുമാർ ബി.ജെ.പി ദേശീയ കൗൺസിലിൽ

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറിനെ ബി.ജെ.പി ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തി. ഇന്നിറങ്ങിയ ഭാരവാഹി പട്ടികയിലാണ് കൃഷ്ണകുമാറിന്‍റെ പേരുള്ളത്. അടുത്ത കാലത്ത് ബി.ജെ.പിയിൽ സജീവമായ കൃഷ്ണകുമാർ നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തു നിന്ന് മത്സരിച്ച് തോറ്റിരുന്നു.

നിരവധി മാറ്റങ്ങളോടെയാണ് ബി.ജെ.പി സംസ്ഥാന ഭാരവാഹി പട്ടിക പുറത്തിറക്കിയത്. അധ്യക്ഷ സ്​ഥാനത്തുനിന്ന്​ മാറ്റുമെന്ന്​ പ്രചരിച്ചിരുന്ന കെ. സുരേന്ദ്രനാണ്​ പട്ടിക പുറത്തിറക്കിയത്​. ഇതോടെ സുരേന്ദ്രൻ അധ്യക്ഷ സ്​ഥാനത്ത്​ തുടരുമെന്ന്​ ഉറപ്പിച്ചു.

അഞ്ച്​ ജില്ല പ്രസിഡന്‍റുമാരെ മാറ്റി. കാസർകോട്​, വയനാട്​, പാലക്കാട്​, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ്​ മാറ്റം. ജനറൽ സെക്രട്ടറിമാർക്ക്​ മാറ്റമില്ല. എ.എൻ. രാധാകൃഷ്​ണനും ശോഭാ സുരേന്ദ്രനും വൈസ്​ പ്രസിഡന്‍റുമാരായി തുടരും.

കോൺഗ്രസിൽനിന്ന്​ എത്തിയ പന്തളം പ്രതാപൻ സംസ്​ഥാന സെക്രട്ടറിയാകും​. സംസ്​ഥാന ഓഫിസ്​ സെക്രട്ടറിയെയും മാറ്റി. ജയരാജ്​ കൈമളാണ്​ പുതിയ ഓഫിസ്​ സെക്രട്ടറി. മൂന്ന്​ പുതിയ വക്​താക്കളും പട്ടികയിൽ ഇടം നേടി.

എ.എൻ. രാധാകൃഷ്​ണൻ, ശോഭ സുരേന്ദ്രൻ, ​ഡോ. കെ.എസ്​. രാധാകൃഷ്​ണൻ, ഡോ. പ്രമീള, സി. സദാനന്ദൻ മാസ്റ്റർ, വി.ടി. രമ, വി.വി. രാജൻ, സി. ശിവൻകുട്ടി, പി. രഘുനാഥ്​, അഡ്വ. ബി. ഗോപാലകൃഷ്​ണൻ എന്നിവരാണ്​ വൈസ്​ പ്രസിഡന്‍റുമാർ.

എം.ടി. രമേശ്​, അഡ്വ. ജോർജ്​ കുര്യൻ, സി. കൃഷ്​ണ കുമാർ, അഡ്വ. പി. സുധീർ, എം. ഗണേഷ്​, കെ. സുഭാഷ്​ എന്നിവർ ജനറൽ സെക്രട്ടറിമാരായി തുടരും. അഡ്വ. ഇ. കൃഷ്​ണദാസാണ്​ ട്രഷറർ. 

Tags:    
News Summary - actor krishnakumar bjp national council member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.