കോഴിക്കോട്: മലപ്പുറം കാളികാവില്വച്ച് തിങ്കളാഴ്ച രാത്രി ഹൃദയാഘാതമുണ്ടായ നടന് മാമുക്കോയയുടെ നിലയിൽ മാറ്റമില്ല. തലച്ചോറിലെ രക്തസ്രാവം കൂടിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. നേരത്തെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായെങ്കിലും നില വീണ്ടും വഷളാവുകയായിരുന്നു.
കഴിഞ്ഞ ദിവസം കാളികാവ് പൂങ്ങോട് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടന ചടങ്ങിനെത്തിയ അദ്ദേഹം പരിപാടി തുടങ്ങുന്നതിനു മുമ്പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. രക്തസമ്മർദവും ഹൃദയമിടിപ്പും സാധാരണനിലയിലായ ശേഷമാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.