കാഞ്ഞങ്ങാട് (കാസർകോട്): നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ പ്രദീപ്കുമാർ കോട്ടത്തല വ്യാഴാഴ്ച രാവിലെ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ഓഫിസിൽ ചോദ്യംചെയ്യലിന് ഹാജരായി. നടനും എം.എൽ.എയുമായ കെ.ബി. ഗണേഷ്കുമാറിെൻറ ഓഫിസ് സെക്രട്ടറി പ്രദീപ് കുമാറാണ് അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരായത്. മാപ്പ് സാക്ഷിയായ ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാലിനെ ഭീഷണിപ്പെടുത്തിയ കേസിൽ ഇയാളെ അഞ്ചു മണിക്കൂർ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു.
ബേക്കൽ മലാംകുന്ന് സ്വദേശി വിപിൻലാലിെൻറ പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് പ്രദീപ്കുമാറാണ് ഭീഷണിപ്പെടുത്തിയതെന്ന് വ്യക്തമായത്. ഇതോടെ പൊലീസ്, പ്രദീപ്കുമാറിനോട് അന്വേഷണ ഉദ്യോഗസ്ഥനുമുമ്പാകെ ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിനിടെ, പ്രദീപ്കുമാർ കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയൽ മുൻകൂർ ജാമ്യപേക്ഷ നൽകി. ഇതു പരിഗണിക്കവേ, സെഷൻസ് ജഡ്ജി എസ്.എച്ച്. പഞ്ചാബകേശൻ പ്രദീപ്കുമാറിനോട് അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകൻ നിർദേശം നൽകി. തുടർന്നാണ് വ്യാഴാഴ്ച രാവിലെ 11 മണിയോടെ ഹാജരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.