കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി തമ്മനം സ്വദേശി മണികണ്ഠെൻറ ജാമ്യ ഹരജി ഹൈകോടതി തള്ളി. കുറ്റപത്രം നൽകിയ സാഹചര്യത്തിൽ തുടർനടപടി വിചാരണക്കോടതിയുടെ പരിഗണനയിലാണെന്നും ഇൗ ഘട്ടത്തിൽ ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് ഹൈകോടതി ജാമ്യ ഹരജി തള്ളിയത്. കേസിൽ കുറ്റപത്രം നൽകിയ സാഹചര്യത്തിൽ തുടർ കസ്റ്റഡി വേണ്ടെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
ഗൂഢാലോചനക്കേസിൽ നടൻ ദിലീപ് അറസ്റ്റിലായ സാഹചര്യത്തിൽ കേസുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്ന് സർക്കാർ കോടതിയെ ധരിപ്പിച്ചിരുന്നു. റിമാൻഡ് പ്രതികളെ വീണ്ടും ചോദ്യം ചെയ്യേണ്ട അവസ്ഥയുണ്ടായേക്കും. കേസിൽ ഇനിയും പ്രതികളുണ്ടാവാനുള്ള സാധ്യതയും സംശയിക്കുന്ന ചിലർ ഒളിവിൽ പോയതും വ്യക്തമാക്കിയ കോടതി ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.