പ്രധാനമന്ത്രിയുടെ സന്ദർശനം: വെടിപൊട്ടിയതല്ല; പൊട്ടിച്ചത്- എ.ഡി.ജി.പി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ പൊലീസുകാരൻെറ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്ന് വെടിപൊട്ട ിയ സംഭവത്തിൽ വിശദീകരണവുമായി പൊലീസ്. ശരിയായി പ്രവർത്തിക്കാതിരുന്നതിനാൽ തോക്കിലെ വെടിയുണ്ട തറയിലേക്കു പൊട്ടിച്ചു കളയുകയായിരുന്നുവെന്നാണ് വിശദീകരണം.

പൊലീസുകാരൻെറ പിസ്റ്റൾ കാഞ്ചി വലിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. തുടർന്ന് മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സെൻട്രൽ സ്റ്റേഡിയത്തിലെ ബാസ്കറ്റ് ബോൾ കോർട്ടിനു സമീപം തറയിലേക്കു നിറയൊഴിക്കുകയായിരുന്നുവെന്ന് ദക്ഷിണമേഖലാ എ.ഡി.ജി.പി മനോജ് ഏബ്രഹാം പറഞ്ഞു.

ശേഷം പൊലീസുകാരന് മറ്റൊരു തോക്ക് പകരം നൽകുകയായിരുന്നുവെന്നും മനോജ് ഏബ്രഹാം വ്യക്തമാക്കി. പിന്നീട് ഡ്യൂട്ടി പൂർത്തിയാക്കിയാണു പൊലീസുകാരൻ മടങ്ങിയത്. ഇതു സംബന്ധിച്ചു പൊലീസിൽ ഒരുതരത്തിലുള്ള അന്വേഷണവും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - adgp manoj abraham in gunshot issue- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.