കോഴിക്കോട്: ഭരണകൂടത്തിന്റെ സ്വാധീനം മാധ്യമങ്ങളുടെ കാഴ്ചപ്പാടിൽപോലും മാറ്റമുണ്ടാക്കിയിട്ടുണ്ടെന്നും ഭരണകൂടം മാധ്യമങ്ങളുടെ വിശ്വാസ്യത തകർക്കാൻ ശ്രമം നടത്തുന്നുണ്ടെന്നും മീഡിയവൺ എഡിറ്റർ പ്രമോദ് രാമൻ അഭിപ്രായപ്പെട്ടു. യുനെസ്കോയുടെ ആഭിമുഖ്യത്തിൽ ഈ മാസം 24 മുതൽ 31 വരെ നടക്കുന്ന മാധ്യമ സാക്ഷരത വാരാചരണത്തിന്റെ ഭാഗമായി മീഡിയവൺ അക്കാദമി സംഘടിപ്പിച്ച മീഡിയ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മീഡിയവൺ എം.ഡി ഡോ. യാസീൻ അഷ്റഫ്, സീനിയർ ന്യൂസ് എഡിറ്റർ നിഷാദ് റാവുത്തർ, മാധ്യമപ്രവർത്തകൻ ഡോ. അരുൺകുമാർ എന്നിവർ സംസാരിച്ചു. മാധ്യമസാക്ഷരത വാരാചരണത്തിന്റെ ഭാഗമായി മീഡിയവണിന്റെ ആഭിമുഖ്യത്തിൽ മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, മീഡിയവൺ എക്സിക്യൂട്ടിവ് എഡിറ്റർ പി.ടി. നാസർ എന്നിവർ പങ്കെടുത്ത മാധ്യമ സാക്ഷരത സെമിനാർ, വെള്ളയിൽ കടപ്പുറത്തെ കുടുംബശ്രീ യൂനിറ്റുകൾക്കായി പീപ്ൾസ് ഫൗണ്ടേഷനുമായി സഹകരിച്ച് ഫാക്ട് ചെക്ക് ശിൽപശാല, സന്തോഷ് ഏച്ചിക്കാനത്തിന്റെ കൊമാല എന്ന കഥയെ ആസ്പദമാക്കി അക്കാദമിയിലെ വിദ്യാർഥികളും അധ്യാപകരും ചേർന്നൊരുക്കിയ തെരുവുനാടകം തുടങ്ങിയവയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.