ആഫ്രിക്കൻ സ്വദേശി മയക്കുമരുന്നുമായി കൊച്ചിയിൽ പിടിയിൽ

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാന താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. എമിറേറ്റ്സ് വിമാനത്തിൽ ദുബൈയിൽ നിന്നും വന്ന ആഫ്രിക്കൻ സ്വദേശി സാഫി അഷറഫ് മൊറ്റോറയിൽ നിന്നുമാണ് 4 .6 കിലോ ഹെറോയിൻ പിടിച്ചെടുത്തത്.

ഇയാൾ ഹെറോയിനുമായി എത്തുന്നുണ്ടെന്ന് ഡി.ആർ.ഐ ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് ഡി.ആർ.ഐ അധികൃതരെത്തിയാണ് ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിനുശേഷം കോടതിയിൽ ഹാജരാക്കും. ഇയാൾ ആർക്കുവേണ്ടിയാണ് ഹെറോയിനെത്തിച്ചതെന്നതുൾപ്പെടെ കൂടുതൽ വിവരങ്ങളറിയാൻ ഇയാളെ കസ്‌റ്റഡിയിൽ ആവശ്യപ്പെടും. മെഡിക്കൽ വിസയിലാണ് ഇയാൾ കേരളത്തിലെത്തിയത്.

ഇയാളുടെ ബാഗേജിൽ രണ്ട് രഹസ്യ അറകളുണ്ടാക്കി അതിനകത്താണ് പായ്ക്ക് ചെയ്ത് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ മാസം സിംബാവേ സ്വദേശിനിയിൽ നിന്നും ഇത്തരത്തിൽ മൂന്നര കിലോ ഹെറോയിൻ പിടികൂടിയിരുന്നു.

നെടുമ്പാശേരിയിൽ ഇറങ്ങിയ ശേഷം തീവണ്ടി മാർഗം ദൽഹിയിലേക്ക് ഹെറോയിൻ കൊണ്ടുപോകാനാണ് ലക്ഷ്യമിട്ടിരുന്നത്. ഒന്നര മാസം മുമ്പ് പിടിയിലായ വിദേശ യുവതിയും ഇത്തരത്തിൽ ഡൽഹിയിലേക്ക്‌ എത്തിക്കാനാണ് ലക്ഷ്യമിട്ടത്. മയക്കുമരുന്ന് ഡൽഹിയിലെത്തിച്ചു കഴിയുമ്പോൾ നിശ്ചിത പ്രതിഫലം ഇവർക്ക് നൽകും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.