മലപ്പുറം: സംസ്ഥാനത്ത് ഡോക്ടർമാക്കെതിരെ ആറുമാസത്തിനിടെ 38 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതായി ഐ.എം.എയുടെ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ) കണക്കുകൾ. സർക്കാർ/സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ ആക്രമണത്തിനിരയായ കണക്കുകളാണിത്. ചികിത്സക്കിടയിൽ രോഗാവസ്ഥ കാരണം സംഭവിക്കാവുന്ന മരണങ്ങളുണ്ടായാൽ ഡോക്ടർമാർക്കും നഴ്സുമാർക്കും ആശുപത്രി ജീവനക്കാർക്കുമെതിരെയാണ് ആക്രമണം നടത്തുന്നത്.
രോഗിയുടെ ബന്ധുക്കളും സാമൂഹികവിരുദ്ധരുമാണ് പ്രതികളിലധികവും. മിക്ക സംഭവങ്ങളിലും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കുറച്ചുപേർക്ക് മാത്രമാണ് ശിക്ഷ ലഭിക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു. കഴിഞ്ഞയാഴ്ച പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലുണ്ടായ ആക്രമണമാണ് അവസാനത്തേത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ വനിത ഡോക്ടർമാർ ഉൾപ്പെടെ നൂറിലധികം പേർ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ ആക്രമിക്കപ്പെട്ടു.
ആലപ്പുഴ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ഉണ്ടായ ആക്രമണത്തിൽ പ്രതിയായ പൊലീസുകാരനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആലപ്പുഴ മെഡിക്കൽ കോളജിലെ ലേഡി ഹൗസ് സർജനെ ആക്രമിച്ച കേസിലെ പ്രതിയായ സിവിൽ പൊലീസ് ഓഫിസറെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.