തിരുവനന്തപുരം: എ.ഐ കാമറകൾ സ്ഥാപിച്ചതിന് ശേഷം ആഗസ്റ്റ് 31 വരെയുള്ള മൂന്ന് മാസം കൊണ്ട് ഗതാഗത നിയമലംഘനങ്ങൾക്കെതിരെ 8,61,069 കേസുകൾ എടുക്കുകയും 6.95 കോടി രൂപ പിഴയീടാക്കുകയും ചെയ്തതായി മന്ത്രി ആന്റണി രാജു.
കാമറകൾ സ്ഥാപിച്ചതിനെ തുടർന്ന് 2022 ആഗസ്റ്റിനെ അപേക്ഷിച്ച് ഈ വർഷം ആഗസ്റ്റിലുണ്ടായ അപകടമരണങ്ങളുടെ എണ്ണം 307ൽനിന്ന് 58 ആയി കുറഞ്ഞു. അപകടങ്ങളുടെ എണ്ണം 3366ൽ നിന്ന് 1065 ആയും പരിക്കേറ്റവരുടെ എണ്ണം 4040ൽനിന്ന് 1197 ആയും കുറഞ്ഞെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.