തൃശൂർ: ‘എക്സിക്യുട്ടീവുകളുടെ അവഹേളനവും അപമാനിക്കലും അസഹ്യമായിരിക്കുന്നു. പ രിധി വിടുേമ്പാൾ പലരും ആത്മഹത്യയിൽ അഭയം തേടുകയാണ്. അടിയന്തരമായി ഇടപെടണം. ഞങ്ങ ൾക്ക് അന്തസ്സുള്ള ജീവിതം അനുവദിക്കണം’-കേന്ദ്ര ധന വകുപ്പിലെ ധനകാര്യ സേവന വിഭാഗം സ െക്രട്ടറിക്കും രാജ്യത്തെ ബാങ്കുകളുടെ ചെയർമാൻമാർക്കും എം.ഡിമാർക്കും ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ (എ.ഐ.ബി.ഒ.സി) എഴുതിയ കത്തിെൻറ സംക്ഷിപ്തമാണിത്.
അടുത്ത കത്ത് പ്രധാനമന്ത്രിക്കുള്ളതാണ്: ബി.എസ്.എൻ.എല്ലിലെ എക്സിക്യുട്ടീവ് ഓഫിസർമാരുടേത്. ‘ഉടൻ ഇടപെടണം. രണ്ടോ മൂന്നോ മാസം കഴിഞ്ഞാൽ ഇടപെട്ടിട്ടും ഫലമില്ലാത്ത വണ്ണം ബി.എസ്.എൻ.എല്ലിെൻറ കഥ കഴിയും. ഇൗ സ്ഥാപനത്തിെൻറ ഭാഗമായി അന്തസ്സുള്ള ജീവിതം ഞങ്ങൾ അർഹിക്കുന്നുണ്ട്’ -ശമ്പള വിതരണത്തിന് പോലും പ്രതിസന്ധി നേരിടുന്ന ബി.എസ്.എൻ.എല്ലിലെ ‘സഞ്ചാർ നിഗാം എക്സിക്യുട്ടീവ്സ് അസോസിയേഷൻ’ ആണ് (എസ്.എൻ.ഇ.എ) കത്തെഴുതിയത്.
ജൂനിയർ ഓഫിസർമാർ അടക്കമുള്ളവർ മേലുദ്യോഗസ്ഥരിൽനിന്ന് നേരിടുന്ന അവഹേളനമാണ് ബാങ്ക് ഓഫിസർ സംഘടനയുടെ കത്തിൽ പറയുന്നത്. ഇൻഷുറൻസ്, മൂച്വൽ ഫണ്ട് എന്നിവ വിൽക്കാൻ ബാങ്ക് മേധാവികൾ കീഴുദ്യോഗസ്ഥരെ നിർബന്ധിക്കുന്നതും ലക്ഷ്യം പൂർത്തീകരിക്കാത്തവരെ സ്ഥലംമാറ്റം അടക്കമുള്ള പീഡനങ്ങൾക്കും അവഹേളനങ്ങൾക്കും വിധേയമാക്കുന്നതും കത്തിൽ പറയുന്നു. ഇൻഷുറൻസ്, മൂച്വൽ ഫണ്ട് പോലുള്ള ഉൽപന്നങ്ങൾ ബാങ്കുകൾ വിൽക്കുന്നത് ധനകാര്യ വകുപ്പ് തടഞ്ഞിട്ടും ഫലമുണ്ടായിട്ടില്ലെന്നും ഈ വിൽപനക്ക് പാരിതോഷികമായി എക്സിക്യുട്ടീവുകൾക്ക് പണമായും വിദേശ യാത്രയായുമുള്ള സമ്മാനം ഇപ്പോഴും ലഭിക്കുന്നുണ്ടെന്നും കോൺഫെഡറേഷൻ ചൂണ്ടിക്കാട്ടി.
‘4ജി സ്പെക്ട്രമില്ല, പണത്തിന് ഞെരുങ്ങുേമ്പാഴും ബാങ്ക് വായ്പയെടുക്കാൻ അനുമതിയില്ല. സ്ഥാപിതമായിട്ട് പതിനെട്ടര വർഷമായി, ഇതുവരെ കേന്ദ്ര സർക്കാർ ചില്ലിക്കാശിെൻറ സഹായം ചെയ്തിട്ടില്ല’ -ബി.എസ്.എൻ.എല്ലിെൻറ ദുരവസ്ഥയെപ്പറ്റി പ്രധാനമന്ത്രിക്ക് എസ്.എൻ.ഇ.എ എഴുതിയ കത്തിൽ പറയുന്നു. ‘ലളിതമായ വ്യവസ്ഥയിൽ വായ്പയെടുക്കാൻ ഉടൻ അനുമതി വേണം. നിരന്തരം വിഷയം ഉന്നയിക്കുേമ്പാഴും പരിശോധിക്കുന്നുവെന്ന മറുപടിയാണ് കിട്ടുന്നത്.
ഇപ്പോൾത്തന്നെ സേവനം താറുമാറായിത്തുടങ്ങി. രണ്ടോ മൂന്നോ മാസം കൂടി ഈ അവസ്ഥ തുടർന്നാൽ പിന്നെ എല്ലാം കൈവിട്ടുപോകും’-അസോസിയേഷൻ ജനറൽ സെക്രട്ടറി കെ. െസബാസ്റ്റ്യൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.