തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്‍റെ തോൽവി വിലയിരുത്തുന്നതിനായി കേരളത്തിന്‍റെ ചുമലയുള്ള എ.ഐ.സി.സി ജനൽ സെക്രട്ടറി താരീഖ് അൻവർ ഇന്ന് കേരളത്തിലെത്തും. കേരളത്തിന്‍റെ ചുമതലയുള്ള മറ്റു മൂന്ന് എ.ഐ.സി.സി സെക്രട്ടറിമാരും സംസ്ഥാനത്തെത്തുന്നുണ്ട്. സംസ്ഥാനത്തെ നേതാക്കളെയും എം.പിമാരെയും പ്രത്യേകം കണ്ട് ആശയവിനിമയം നടത്തും.
ഇന്ന് രാത്രിയോടെ എത്തുന്ന താരീഖ് അൻവർ കെ.പി.സി.സി നേതൃത്വങ്ങളുമായി പ്രാഥമിക ചർച്ച നടത്തും. ഞായറാഴ്ച രാവിലെ 11മുതൽ രാഷ്ട്രീയകാര്യ സമിതിയംഗങ്ങളിൽ ഓരോരുത്തരുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തും. തുടർന്ന് ഡി.സി.സി അധ്യക്ഷൻമാർ, പാർലമെന്‍റ് അംഗങ്ങൾ, മുതിർന്ന നേതാക്കൾ എന്നിവരെയും കാണും.
മറ്റു സെക്രട്ടറിമാരായ പി. വിശ്വനാഥൻ, പി.വി മോഹനൻ, ഐവാൻ ഡിസൂസ എന്നിവർ നാളത്തെ കൂടിക്കാഴ്ചകൾക്ക് ശേഷം വരും ദിവസങ്ങളിൽ ജില്ലകളിൽ പര്യടനം നടത്തും. അന്വേഷണ വിവരങ്ങൾ ക്രോഡീകരിച്ച ശേഷം ഇവർ അടുത്ത മാസം 6,7 തീയതികളിൽ വിശദ യോഗം ചേരും. തുടർന്നു മാത്രമേ ഏതെങ്കിലും തരത്തിലെ നടപടികൾ അടക്കമുള്ള കാര്യങ്ങളിലേക്കു കടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.