ഹോസ്റ്റലുകളിൽ രാത്രി ഒമ്പതര വരെ പ്രവേശിക്കാം; എയ്​ഡഡ്​ എൻജി.​ കോളജുകളിൽ സമയം നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്​ഡഡ്​ എൻജിനീയറിങ്​ കോളജുകളിലെ വിദ്യാർഥി/ വിദ്യാർഥിനികൾ ഹോസ്റ്റലിൽ പ്രവേശിക്കുന്നതിനുള്ള സമയപരിധി രാത്രി ഒമ്പതര വരെ ദീർഘിപ്പിച്ച്​ സർക്കാർ ഉത്തരവ്​. കോതമംഗലം മാർ അത്തനേഷ്യസ്​ കോളജ്​ ഓഫ്​ എൻജിനിയറിങ്ങിലെ ലേഡീസ്​ ഹോസ്റ്റലിലെ വിദ്യാർഥിനികളുടെ അപേക്ഷ പരിഗണിച്ചാണ്​ ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്​.

അധിക തസ്തികകൾ സൃഷ്ടിക്കാതെയും സർക്കാറിന്​ അധിക സാമ്പത്തികബാധ്യതയും ഉണ്ടാകാൻ പാടില്ലെന്ന വ്യവസ്ഥയിലാണ്​ ഉത്തരവ്​.

നേര​േത്ത സർക്കാർ കോളജ്​/ സർവകലാശാലകളുടെ നിയ​ന്ത്രണത്തിലുള്ള വനിതാ ഹോസ്റ്റലുകളിലെ വിദ്യാർഥിനികൾക്ക്​ ലാബ്​/ ലൈബ്രറി സൗകര്യങ്ങൾ പ്രയോജനപ്പെടുത്തുന്നതിന്​ ഹോസ്റ്റലുകളിൽ തിരികെ ​പ്രവേശിക്കുന്നതിനുള്ള സമയപരിധി ഒമ്പതര വരെയായി ദീർഘിപ്പിച്ച്​ ഉത്തരവിറക്കിയിരുന്നു.

Tags:    
News Summary - Aided Eng. College hostels can be entered till 9:30 pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.