കോഴിക്കോട്: ഓരോ വാര്‍ഡിലും ഓരോ കളിസ്ഥലങ്ങള്‍ എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോഴിക്കോട് സൈബര്‍പാര്‍ക്കില്‍ നിർമിച്ച അത്യാധുനിക സൈബർ സ്പോര്‍ട്സ് അരീനയുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാറിന്റെ സമഗ്ര കായികനയം തയാറായിക്കഴിഞ്ഞു.
ഓരോ വാര്‍ഡിലും ഓരോ കളിസ്ഥലങ്ങള്‍ സ്ഥാപിക്കാനാണ് ലക്ഷ്യം വെക്കേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
1017 ചതുരശ്രമീറ്റര്‍ വലിപ്പമുള്ള രണ്ട് ഫൈവ്സ് ഫുട്ബാൾ ടര്‍ഫ്, 2035 ചതുരശ്രമീറ്ററുള്ള സെവന്‍സ് ഫുട്ബാള്‍ ടര്‍ഫ്, 640 ചതുരശ്ര മീറ്റര്‍ വരുന്ന ബാസ്കറ്റ് ബാള്‍ ടര്‍ഫ്, ഡബിള്‍സ് കളിക്കാവുന്ന രണ്ട് ഷട്ടില്‍ ബാഡ്മിന്റണ്‍ കോര്‍ട്ടുകള്‍ എന്നിവയാണ് സ്പോര്‍ട്സ് അരീനയില്‍ ഒരുക്കിയിട്ടുള്ളത്.
അഹമ്മദ് ദേവര്‍കോവില്‍ എം.എൽ.എ ചടങ്ങിൽ അധ്യക്ഷതവഹിച്ചു. മേയര്‍ ബീന ഫിലിപ്പ്, ഐ.ടി സെക്രട്ടറി ഡോ. രത്തന്‍ യു. കേല്‍ക്കര്‍, സൈബര്‍പാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തില്‍, നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ ടി. സുരേഷ് കുമാര്‍, ഒളവണ്ണ പഞ്ചായത്തംഗം പി. രാധാകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.