കോഴിക്കോട്: മഹാമാരിക്കാലത്ത് കടലിനക്കരെനിന്ന് പിറന്നനാട്ടിേലക്ക് പറക്കുന്നതിെൻറ സന്തോഷത്തിലായിരുന്നു കുന്ദമംഗലം പിലാശ്ശേരി സ്വദേശി മേലേ മരുതേക്കാട്ടിൽ ഷറഫുദ്ദീൻ. ദുബൈയിൽനിന്ന് ഭാര്യക്കും പിഞ്ചു മകളോടുമൊപ്പം എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് മടങ്ങാനൊരുങ്ങവേ ഷറഫുദ്ദീൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം അതു സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൂട്ടുകാർക്ക് സ്നേഹനിർഭരമായി അവനയച്ച വോയ്സ് മെസേജും. ഒടുവിൽ ജന്മനാട്ടിലേക്ക് കാലുകുത്താൻ നിമിഷങ്ങൾ ബാക്കിയിരിക്കെ വിമാനം റൺവേയിൽനിന്ന് തെന്നിമാറിയപ്പോൾ വീണുടഞ്ഞതിലൊന്ന് നാടിെൻറ പ്രിയങ്കരനായിരുന്ന ആ യുവാവിെൻറ ജീവിതവും കൂടിയാണ്.
നാട്ടുകാർക്ക് പ്രിയപ്പെട്ട 'കുഞ്ഞുമോൻ' ആയിരുന്നു ഷറഫു. എല്ലാവരും അങ്ങനെയാണ് അവനെ വിളിച്ചിരുന്നത്. പ്രിയതമ അമീന ഷെറിനും രണ്ടുവയസ്സായ മകൾ ഫാത്തിമ ഇസ്സക്കുമൊപ്പം മാസ്ക് ധരിച്ച്, അതിനു മുകളിൽ ഫേസ് ഷീൽഡും ധരിച്ച് മുഖം മറച്ചു നിൽക്കുേമ്പാഴും നാടണയാൻ പോകുന്നതിെൻറ ആശ്വാസം നൽകുന്ന തിളക്കം ഷറഫുവിെൻറ കണ്ണുകളിൽ തെളിഞ്ഞുകാണാമായിരുന്നു.
'ബാക് ടു ഹോം' എന്ന അടിക്കുറിപ്പോടെയാണ് തെൻറ അവസാന ചിത്രം ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തത്. ഒടുവിൽ നാടണയുന്നതിന് ഏതാനും കിലോമീറ്ററുകൾക്കപ്പുറം ജീവിതവഴിയിൽനിന്ന് തെന്നിമാറിയപ്പോൾ കുഞ്ഞിമോനെയോർത്ത് പിലാശ്ശേരി സങ്കടക്കടലിൽ മുങ്ങുകയാണ്.
സന്നദ്ധ സംഘടനയായ ഐ.സി.എഫിെൻറ യു.എ.ഇ നാഷനൽ കമ്മിറ്റിയംഗമായിരുന്ന ഷറഫുദ്ദീൻ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. കോവിഡ് കാലത്ത് നിരവധി പേരെ നാട്ടിലെത്തിക്കുന്നതിൽ മുൻകൈയെടുത്ത് പ്രവർത്തിച്ചു. ദുബൈ എയർപോർട്ടിൽനിന്ന് വിമാനത്തിൽ കയറുന്നതിന് തൊട്ടുമുമ്പ് കൂട്ടുകാർക്കയച്ച വാട്സപ് സന്ദേശമിങ്ങനെ- 'കോവിഡ് പരിശോധന കഴിഞ്ഞു. പ്രശ്നമൊന്നും ഇല്ല. ഭാര്യയും മകളും ഒപ്പമുണ്ട്. ഒരു ബുദ്ധിമുട്ടുമില്ലാതെ നാട്ടിലെത്തുന്നതിന് എല്ലാവരും പ്രാർഥിക്കണം.' -സ്നേഹനിർഭരമായ ആ വാട്സാപ് സന്ദേശമയച്ചാണ് സന്തോഷത്തിെൻറ സെൽഫിയുമെടുത്ത് ഷറഫു നാഥെൻറ വിളിക്കുത്തരം നൽകി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.