നെടുമ്പാശ്ശേരിയിൽ നിന്നുള്ള 12 എയർ ഇന്ത്യ സർവിസുകൾ തിരുവനന്തപുരത്ത് നിന്ന്

കൊച്ചി: റൺവേയിൽ വെള്ളം കയറി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട സാഹചര്യത്തിൽ 12 എയർ ഇന്ത്യ സർവ ിസുകൾ തിരുവനന്തപുരത്ത് നിന്ന് സർവിസ് നടത്തും. ശനി, ഞായർ ദിവസങ്ങളിലെ സർവിസുകളാണ് തിരുവനന്തപുരത്ത് നിന്ന് നടത് തുക. കൊച്ചിയിലെ നാവികസേനാ വിമാനത്താവളം സർവിസുകൾക്കായി തുറക്കണമെന്ന് സംസ്ഥാന സർക്കാർ അഭ്യർഥിച്ചിരുന്നു. ഇത് നാവികസേന അംഗീകരിച്ചിട്ടുണ്ട്.

കനത്ത മഴയിൽ റൺവേയിൽ വെള്ളം കയറിയതിനെ തുടർന്നാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം താൽകാലികമായി അടച്ചത്. ഞായറാഴ്ച ഉച്ച മൂന്നു മണിവരെയാണ് വിമാന സർവിസുകൾ നിർത്തിവെച്ചതെന്ന് സിയാൽ അധികൃതർ അറിയിച്ചു. ഇന്ന് നെടുമ്പാശ്ശേരിയിൽ എത്തേണ്ടിയിരുന്ന വിമാനങ്ങൾ തിരുവനന്തപുരം, കോയമ്പത്തൂർ, ബംഗളൂരു, ഹൈദരാബാദ്, ട്രിച്ചി, കൊളംബോ, ചെന്നൈ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു. അടിയന്തര കൺട്രോൾ റൂം നമ്പർ: +91 484 3053500.

Full View
Tags:    
News Summary - air india flights will operate from trivandrum -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.